സിബിഎസ്ഇ പരീക്ഷാ ചോദ്യപേപ്പര്‍ മാറിയെന്ന ഹരജി പിന്‍വലിച്ചു

കൊച്ചി: സിബിഎസ്ഇ പത്താം ക്ലാസ് ഗണിതപരീക്ഷയില്‍ പഴയ ചോദ്യപേപ്പര്‍ ലഭിച്ചതിനാല്‍ ഉത്തരക്കടലാസ് ഇതേ ചോദ്യപേപ്പറിന്റെ അടിസ്ഥാനത്തില്‍ മൂല്യനിര്‍ണയം നടത്തണമെന്നാവശ്യപ്പെട്ട് വിദ്യാര്‍ഥിനി സമര്‍പ്പിച്ച ഹരജി പിന്‍വലിച്ചു. കോട്ടയം മൗണ്ട് കാര്‍മല്‍ വിദ്യാനികേതന്‍ സ്‌കൂള്‍ വിദ്യാര്‍ഥിനി അമിയ സലീമാണ് ഹരജി പിന്‍വലിച്ചത്. മാര്‍ച്ച് 28നു നടത്തിയ പരീക്ഷയില്‍ ലഭിച്ചതു പഴയ ചോദ്യപേപ്പറാണെന്നറിയാതെ പരീക്ഷയെഴുതുകയായിരുന്നു എന്നായിരുന്നു ഹരജിക്കാരിയുടെ വാദം.  പരീക്ഷയ്ക്കു ശേഷമാണ് ഇതു തിരിച്ചറിഞ്ഞത്.
തുടര്‍ന്ന് പ്രിന്‍സിപ്പലിനു പരാതി നല്‍കി. ഇക്കാര്യം പ്രിന്‍സിപ്പല്‍ സിബിഎസ്ഇ റീജ്യനല്‍ ഓഫിസില്‍ ഇ-മെയിലായി അറിയിച്ചു. എന്നാല്‍, നടപടി ഉണ്ടായില്ല. എന്നാല്‍,ചോദ്യപേപ്പര്‍ മാറിയ വിവരം വിദ്യാര്‍ഥിനി ഇന്‍വിജിലേറ്ററെ അറിയിച്ചില്ലെന്ന് സിബിഎസ്ഇ അധികൃതര്‍ ചൂണ്ടിക്കാട്ടി. 2016ലെ ചോദ്യപേപ്പറുമായെത്തി പരീക്ഷ എഴുതിയതാകാമെന്ന സംശയവും സിബിഎസ്ഇ പ്രകടിപ്പിച്ചു. തുടര്‍ന്നാണ് ഹരജി പിന്‍വലിച്ചത്.
Next Story

RELATED STORIES

Share it