Pravasi

സിബിഎസ്ഇ പത്താം തരം പരീക്ഷ : ഖത്തറിലെ ഇന്ത്യന്‍ സ്‌കൂളുകള്‍ക്ക് മികച്ച വിജയം



ദോഹ: സിബിഎസ്ഇ പത്താം ക്ലാസ് പരീക്ഷയില്‍ മികച്ച വിജയം കൈവരിക്കാനായതായി ഖത്തറിലെ വിവിധ ഇന്ത്യന്‍ സ്‌കൂള്‍ മാനേജ്‌മെന്റുകള്‍ അറിയിച്ചു. മിക്ക സ്‌കൂളുകളും നൂറുമേനി വിജയം കൈവരിച്ചു. എംഇഎസ് ഇന്ത്യന്‍ സ്‌കൂളില്‍ പരീക്ഷയെഴുതിയ എല്ലാ വിദ്യാര്‍ഥികളും ജയിച്ചതായി അധികൃതര്‍ അറിയിച്ചു. 154 വിദ്യാര്‍ഥികള്‍ എല്ലാ വിഷയത്തിലും എ വണ്‍ നേടി. 171 വിദ്യാര്‍ഥികള്‍ 9,8 വിഷയങ്ങളില്‍ എ വണ്‍ നേടി. 271 വിദ്യാര്‍ഥികള്‍ ഇംഗ്ലീഷില്‍ എ വണ്‍ നേടി. 182 പേര്‍ കണക്കിലും 232 സയന്‍സ്, 225 സോഷ്യല്‍ സയന്‍സ്, 337 പേര്‍ വിവിധ ഭാഷാ വിഷയങ്ങളിലും എ വണ്‍ നേടി. 614 പേര്‍ അസസ്‌മെന്റ് ഇന്‍ സ്പീക്കിങ് ആന്റ് ലിസണിങിലും മികവു നേടി. 622 വിദ്യാര്‍ഥികളാണ് സ്‌കൂളില്‍ പരീക്ഷയെഴുതിയത്. ശാന്തി നികേതന്‍ ഇന്ത്യന്‍ സ്‌കൂളില്‍ നൂറ് ശതമാനമാണ് വിജയം. 21 വിദ്യാര്‍ഥികള്‍ക്ക് എല്ലാ വിഷയങ്ങളിലും എ ഗ്രേഡ് (10 സിജിപിഎ) ലഭിച്ചു. 23.08 ശതമാനം വിദ്യാര്‍ഥികള്‍ക്ക് ഒമ്പത് വിഷയങ്ങളിലും 24.62 ശതമാനം വിദ്യാര്‍ഥികള്‍ക്ക് എട്ട് വിഷയങ്ങളിലും എ ഗ്രേഡ് ലഭിച്ചു. മികച്ച വിജയം നേടിയ വിദ്യാര്‍ഥികളെ സ്‌കൂള്‍ മാനേജ്‌മെന്റ് കമ്മിറ്റി പ്രസിഡന്റ് അബ്ദുല്‍ ലത്തീഫ്, പ്രിന്‍സിപ്പല്‍ സുഭാഷ് ബി നായര്‍ അഭിനന്ദിച്ചു. ബിര്‍ള പബ്ലിക്  സ്‌കൂളില്‍ 327 വിദ്യാര്‍ഥികള്‍ പരീക്ഷ എഴുതിയതില്‍ 87 വിദ്യാര്‍ഥികള്‍ എല്ലാ വിഷയങ്ങളിലും എ ഗ്രേഡ് കരസ്ഥമാക്കി. വിവിധ വിഷയങ്ങളിലായി 738 എ വണ്‍ ഗ്രേഡും 439 എ ടു ഗ്രേഡും വിദ്യാര്‍ഥികള്‍ കരസ്ഥമാക്കി. ശരാശരി 85.31 വിജയമാണ് സ്‌കൂള്‍ നേടിയത്. മികച്ച വിജയം നേടിയ വിദ്യാര്‍ഥികളെ സ്‌കൂള്‍ ചെയര്‍മാന്‍ ലൂക്കോസ് കെ ചാക്കോ, ബോര്‍ഡ് ഡയറക്ടര്‍മാര്‍ എന്നിവര്‍ അഭിനന്ദിച്ചു. ദോഹ മോഡേണ്‍ ഇന്ത്യന്‍ സ്‌കൂളും നൂറ്് ശതമാനം വിജയം നേടി. 66 വിദ്യാര്‍ഥികളാണ് പരീക്ഷ എഴുതിയത്. പതിനഞ്ച്് വിദ്യാര്‍ഥികള്‍ എല്ലാ വിഷയങ്ങളിലും എ ഗ്രേഡ്്് നേടി. ഐഡിയല്‍ ഇന്ത്യന്‍ സ്‌കൂളും 100 ശതമാനം വിജയം നേടി. 324 പേര്‍ പരീക്ഷയെഴുതിയതില്‍ 68 പേര്‍ മുഴുവന്‍ വിഷയങ്ങളിലും എ വണ്‍ നേടി. 33 പേര്‍ക്ക് നാല് വിഷയങ്ങളില്‍ എ വണ്‍ ലഭിച്ചു. പ്രസിഡന്റ് ഡോ. ഹസന്‍ കുഞ്ഞി എം പി, പ്രിന്‍സിപ്പല്‍ സെയ്ദ് ഷൗക്കത്ത് അലി എന്നിവര്‍ മികച്ച വിജയം നേടിയ വിദ്യാര്‍ഥികളെ അഭിനന്ദിച്ചു.
Next Story

RELATED STORIES

Share it