സിബിഎസ്ഇ പത്താം ക്ലാസ് ഫലം; 86.7% വിജയം

ന്യൂഡല്‍ഹി: സെന്‍ട്രല്‍ ബോര്‍ഡ് ഓഫ് സെക്കന്‍ഡറി എജ്യൂക്കേഷന്‍ (സിബിഎസ്ഇ) 10ാം ക്ലാസ് പരീക്ഷാഫലം പ്രഖ്യാപിച്ചു. 86.7 ശതമാനം പേരാണ് ഉപരിപഠനത്തിന് അര്‍ഹത നേടിയത്. 500ല്‍ 499 മാര്‍ക്ക് നേടി നാലു പേര്‍ ഒന്നാം സ്ഥാനത്തെത്തി. ഇവരില്‍ കൊച്ചി തൃക്കാക്കര ഭവന്‍സ് വരുണ വിദ്യാലയ സ്‌കൂളിലെ ജി ശ്രീലക്ഷ്മിയും ഉള്‍പ്പെടുന്നു. ശ്രീലക്ഷ്മിക്ക് കണക്കിന് ഒഴികെയുള്ള എല്ലാ വിഷയങ്ങള്‍ക്കും മുഴുവന്‍ മാര്‍ക്കും ലഭിച്ചു. 100ല്‍ 99 മാര്‍ക്കാണ് കണക്കിനു ലഭിച്ചത്.
പ്രാഖര്‍ മിത്തല്‍ (ഡിപിഎസ്, ഗുര്‍ഗാവ്), റിംസിം അഗര്‍വാള്‍ (ആര്‍പി പബ്ലിക് സ്‌കൂള്‍, ബിജ്‌നോര്‍), നന്ദിനി ഗാര്‍ഗ് (സ്‌കോട്ടിഷ് ഇന്റര്‍നാഷനല്‍ സ്‌കൂള്‍, ഷാംലി) എന്നിവരാണ് ഉയര്‍ന്ന മാര്‍ക്ക് നേടിയ മറ്റുള്ളവര്‍. 99.60 ശതമാനം വിജയം നേടി തിരുവനന്തപുരം മേഖലയാണ് ഒന്നാമത് എത്തിയത്. 97.37 ശതമാനം വിജയം നേടിയ ചെന്നൈ മേഖല രണ്ടാം സ്ഥാനം നേടി. 91.86 ശതമാനം വിജയം നേടി അജ്മീര്‍ മേഖല മൂന്നാമതായി. വിജയിച്ചവരില്‍ പെണ്‍കുട്ടികളാണ് മുന്നില്‍- 88.67 ശതമാനം.
Next Story

RELATED STORIES

Share it