Idukki local

സിബിഎസ്ഇ പത്താംക്ലാസ് പരീക്ഷയില്‍ നൂറുമേനി വിജയവുമായി നിരവധി സ്‌കൂളുകള്‍



ഇടുക്കി: സിബിഎസ്ഇ പത്താം ക്ലാസ് പരീക്ഷയില്‍ നിരവധി സ്‌കൂളുകള്‍ നൂറുമേനി വിജയം നേടി. തൂക്കുപാലം വിജയമാതാ സ്‌കൂളും നെടുങ്കണ്ടം ഹോളിക്രോസ് സ്‌കൂളും നൂറുമേനി വിജയം ആവര്‍ത്തിച്ചു. തുടര്‍ച്ചയായ 15 ാം തവണയാണ് ഹോളിക്രോസ് സ്‌കൂള്‍ നൂറു ശതമാനം വിജയം കൈവരിക്കുന്നത് വിജയമാതാ സ്‌കൂള്‍ ഇത് തുടര്‍ച്ചയായ 14 ാം വര്‍ഷവുമാണ് നൂറു ശതമാനം വിജയം കൈവരിക്കുന്നത് വിജയമാതയില്‍ 87 കുട്ടികള്‍ പരീക്ഷ എഴുതിയതില്‍. 17 കുട്ടികളും എല്ലാവിഷയങ്ങള്‍ക്കും എ വണ്‍ നേടി.  മേഘാ രാജ്, മെര്‍ളിന്‍ വര്‍ഗീസ്, ലോറ ആന്റണി, ജോസിലി മരിയ, ജോബിന്‍സ് ജോസഫ്, റിയാല്‍ ഡാനി, ദേവനന്ദന്‍ എസ്, ഡോണ്‍ ബിനോയി, അനൂപ് ജോളി, അഭിഷേക് എസ്, അക്ഷര ബിനു, അലീനാ റോയി, അലീന സിബി, ആര്യലക്ഷ്മി, ആസിയാ മോള്‍, ഹാഷ്മി റസാഖ്, അതുല്യ സെബാസ്റ്റിയന്‍ എന്നിവര്‍ക്കാണ് എ വണ്‍ ലഭിച്ചത്. 55 കുട്ടികള്‍ക്ക് 90 ശതമാനത്തിന് മുകളില്‍ മാര്‍ക്ക് ലഭിച്ചു. വിജയികളെ പ്രിന്‍സിപ്പാള്‍ സിസ്റ്റര്‍ ലിറ്റി ഉപ്പുമാക്കല്‍, പി.ടി.എ ഭാരവാഹികള്‍ എന്നിവര്‍ അഭിനന്ദിച്ചു. നെടുങ്കം ഹോളിക്രോസ് സ്‌കൂളില്‍ 66 വിദ്യാര്‍ത്ഥികളാണ് പരീക്ഷ എഴുതിയത്. ഇതില്‍ റിച്ചാര്‍ഡ് ജെയിംസ്, അഷിന്‍ എസ് അനീഷ്, അബ്രഹാം ജോസി, ആനന്ദ് എ നായര്‍, ജോര്‍ജ്ജിന്‍ ജോസ്, ആരിഫ് നജീബ്, ആമിന കരീം, അനെറ്റ് പി ജോയി, അജ്മിയ നിസാമുദ്ദീന്‍, സ്‌നേഹ ടോമി, ഓം പ്രിയദര്‍ശിനി, ജസീന ജോസ്, സോനാ തങ്കച്ചന്‍, ഷിയോനാ ഷാജി, മരിയാ ഐസക്, എഡ്‌ന സെബാസ്റ്റിയന്‍, ആമിനാ ഹബീബ്, അക്ഷയ തോമസ്, സുമി എം എന്നിവര്‍ക്കാണ് എ വണ്‍ ലഭിച്ചത്. മികച്ച വിജയം കരസ്ഥമാക്കിയ കുട്ടികളെ പ്രിന്‍സിപ്പാള്‍ സിസ്റ്റര്‍ ജൂലിയ അഗസ്റ്റിന്‍, പി.ടി.എ ഭാരവാഹികള്‍ എന്നിവര്‍ അഭിനന്ദിച്ചു. കാളിയാര്‍ ഗള്‍ഫ് ഐഡിയല്‍ ഇന്റര്‍ നാഷനല്‍ സ്‌കൂളിള്‍ പത്താം തവണയും നൂറുമേനി വിജയം നേടി.പരീക്ഷയെഴുതിയ 23 വിദ്യാര്‍ത്ഥികളില്‍ 8 പേര്‍ക്ക് ഫുള്‍ എ പ്ലസും 15 പേപര്‍ക്ക് ഡിസ്റ്റിംഗ്ഷനും ലഭിച്ചു. വിദ്യാര്‍ത്ഥികളേയും അധ്യാപകരേയും സ്‌കൂള്‍ മാനേജ്‌മെന്റും പി.ടി.എ കമ്മറ്റിയും അഭിനന്ദിച്ചു.
Next Story

RELATED STORIES

Share it