kozhikode local

സിബിഎസ്ഇ : ജില്ലയില്‍ മികച്ച വിജയം



കോഴിക്കോട്: ഈസ്റ്റ്ഹില്‍ കേന്ദ്രീയ വിദ്യാലയം ഒന്നില്‍ സിബിഎസ്ഇ പരീക്ഷ എഴുതിയ 220 വിദ്യാര്‍ഥികളില്‍ 219 പേരും വിജയിച്ചു. 99.55 ആണ് വിജയശതമാനം. ജില്ലയില്‍ ഏറ്റവും കൂടുതല്‍ വിദ്യാര്‍ഥികള്‍ പരീക്ഷക്കിരുന്നത് ഇവിടെയാണ്.സയന്‍സ് വിഷയത്തില്‍ രണ്ട് കുട്ടികള്‍ 96.8ശതമാനം മാര്‍ക്ക് നേടി. കോമേഴ്‌സില്‍ 96.6ഉം ഹ്യുമാനിറ്റീസില്‍ 93 ശതമാനവുമാണ് മികച്ച സ്‌കോര്‍. ഗോവിന്ദപുരത്തെ കേന്ദ്രീയ വിദ്യാലയം രണ്ടില്‍ പരീക്ഷയെഴുതിയ 61 പേരും ജയിച്ചുകയറി. കഴിഞ്ഞ ഏഴു വര്‍ഷമായി നൂറുമേനി കൊയ്യുന്ന വിദ്യാലയമാണിത്.  ദേവഗിരി സിഎംഐ പബ്ലിക് സ്‌കൂള്‍ തുടര്‍ച്ചയായി ആറാം വര്‍ഷവും നൂറുശതമാനം വിജയം സ്വന്തമാക്കി. പരീക്ഷ എഴുതിയ 86 പേരും ജയിച്ചു. 97 ശതമാനം മാര്‍ക്കുമായി സയന്‍സ് വിഷയത്തില്‍ ഗോകുല്‍ പ്രകാശ് നായര്‍ ഒന്നാമനായി. കോമെഴ്‌സില്‍ 96.6 ശതമാനം സ്‌കോര്‍ ചെയ്ത് മരിയ ബെന്നും മികച്ച വിജയം നേടി. ഒമ്പത് വിദ്യാര്‍ഥികള്‍ എ വണ്‍ ഗ്രേഡും സ്വന്തമാക്കി.  സില്‍വര്‍ ഹില്‍സ് പബ്ലിക് സ്‌കൂളില്‍ പരീക്ഷ എഴുതിയ 87 പേരില്‍ 85 പേര്‍ വിജയിച്ചു. ആറ് കുട്ടികള്‍ ഫുള്‍എ വണ്‍ നേടി. 22 പേര്‍ക്ക് 90 ശതമാനത്തില്‍ കുടുതല്‍ മാര്‍ക്കുണ്ട്. 96.6 ശതമാനം മാര്‍ക്ക് നേടി ആര്‍ വിഷ്ണുരാജ് സ്‌കൂളിലെ മിടുക്കനായി. പുതിയങ്ങാടി അല്‍ഹറമൈന്‍ ഇംഗ്ലീഷ് സ്‌കൂള്‍ നൂറുമേനി കൊയ്തു. ദയാപുരം റസിഡന്‍ഷ്യല്‍ സ്‌കൂള്‍ തുടര്‍ച്ചയായി 21ാം തവണയും നൂറുശതമാനം വിജയം കരസ്ഥമാക്കി. പരീക്ഷയെഴുതിയ 119 പേരില്‍ 67 പേര്‍ക്ക് ഡിസ്റ്റിംഗ്ഷനും 49 പേര്‍ക്ക് ഫസ്റ്റ് ക്ലാസ്സും മൂന്നു പേര്‍ക്ക് സെക്കന്റ് ക്ലാസ്സും ലഭിച്ചു.
Next Story

RELATED STORIES

Share it