Flash News

സിബിഎസ്ഇ ചോദ്യപേപ്പര്‍ ചോര്‍ന്നുവെന്ന വാര്‍ത്ത അടിസ്ഥാനരഹിതമെന്ന് കേന്ദ്രം

സിബിഎസ്ഇ ചോദ്യപേപ്പര്‍ ചോര്‍ന്നുവെന്ന വാര്‍ത്ത അടിസ്ഥാനരഹിതമെന്ന് കേന്ദ്രം
X
THEXAMS

ന്യൂഡല്‍ഹി: സിബിഎസ്ഇ ഗണിതശാസ്ത്ര പരീക്ഷയുടെ ചോദ്യപേപ്പര്‍ വാട്‌സ് ആപ് വഴി ചോര്‍ന്നുവെന്ന തരത്തിലുള്ള വാര്‍ത്തകള്‍ അടിസ്ഥാന രഹിതമാണെന്ന് കേന്ദ്ര മാനവവിഭവശേഷി മന്ത്രാലയം. സിബിഎസ്ഇ 12ആം ക്ലാസിലേക്ക് നടത്തിയ ഗണിതത്തിന്റെ ചോദ്യ പേപ്പര്‍ റാഞ്ചിയില്‍ വാട്‌സ് അപ് വഴി ചോര്‍ന്നുവെന്ന് ഒരു ദേശീയ ദിനപത്രം റിപ്പോര്‍ട്ട് ചെയ്തിരുന്നു.
ഝാര്‍ഖണ്ഡിലെ ധന്‍ബാദ്, റാഞ്ചി എന്നിവിടങ്ങളിലെ പരീക്ഷാ കേന്ദ്രത്തിന് സമീപം കണക്ക് പരീക്ഷ ചോദ്യപേപ്പറിലെ 51 ചോദ്യങ്ങളും ഉത്തരങ്ങളും ഞായറാഴ്ച പ്രചരിച്ചിരുന്നുവെന്നായിരുന്നു റിപ്പോര്‍ട്ട്.
Next Story

RELATED STORIES

Share it