malappuram local

സിബിഎസ്ഇ കലോല്‍സവം: എംഇഎസ് സെന്‍ട്രല്‍ സ്‌കൂള്‍ തിരൂര്‍ മുന്നേറുന്നു

വളാഞ്ചേരി: കലാകൗമാരം ചിറകുവിടര്‍ത്തിയ സിബിഎസ്ഇ ജില്ലാ കലോല്‍സവത്തിന് വളാഞ്ചേരി എംഇഎസ് സെന്‍ട്രല്‍ സ്‌കൂളില്‍ തുടക്കമായി. ഒന്നാം ദിവസം 14 ഇനങ്ങള്‍ പൂര്‍ത്തിയായപ്പോള്‍ 69 പോയിന്റ് നേടി എംഇഎസ് സെന്‍ട്രല്‍ സ്‌കൂള്‍ തിരൂര്‍ ഒന്നാം സ്ഥാനത്തും, 66 പോയിന്റ് നേടി എംഇഎസ് കോളജ് ഓഫ് എന്‍ജിനീയറിങ്ങ് കാംപസ് സ്‌കൂള്‍ കുറ്റിപ്പുറം രണ്ടാം സ്ഥാനത്തും,59 പോയിന്റ് നേടി നസ്രത്ത് സീനിയര്‍ സെക്കന്‍ഡറി സ്‌കൂള്‍ മഞ്ചേരി മൂന്നും സ്ഥാനങ്ങളില്‍ ഒപ്പത്തിനൊപ്പം മുന്നേറുന്നു.
മൂന്ന് ദിവസങ്ങളിലായാണ് കൗമാരോല്‍സവം നടക്കുന്നത്. നാലു വിഭാഗങ്ങളിലായി നൂറോളം ഇനങ്ങളില്‍ ആറായിരത്തോളം പ്രതിഭകളാണ് മാറ്റുരക്കുക. എംഇഎസ് സെന്‍ട്ല്‍ സ്‌കൂള്‍, എംഇഎസ് കെവിഎം കോളജ് എന്നിവിടങ്ങളിലായി 13 വേദികളാണ് സജ്ജീകരിച്ചിരിക്കുന്നത്. കലോല്‍സവം എം പി അബ്ദുസമദ് സമദാനി എംഎല്‍എ ഉദ്ഘാടനം ചെയ്തു. കലയും കലാകാരനും അസ്വസ്ഥതയല്ല സൃഷ്ടിക്കേണ്ടത്. പകരം സമാധാനവും മാനവിക സൗഹൃദവുമാണ് മുന്നോട്ട് വെക്കേണ്ടതെന്ന് അദ്ദേഹം പറഞ്ഞു.
രാജ്യത്തിന്റെ സൗന്ദര്യമായ ബഹുസ്വരതയുടെ വര്‍ണ്ണങ്ങളാണ് കലകളില്‍ വിരിയുന്നത്. ആവിഷ്‌കാര സ്വാതന്ത്ര്യത്തെ മുറിവേല്‍പ്പിക്കുന്നത് അംഗീകരിക്കാനാവില്ലെന്നും അദ്ദേഹം പറഞ്ഞു. ഉദ്ഘാടന സമ്മേളനത്തില്‍ മലപ്പുറം സെന്‍ട്രല്‍ സഹോദയാ പ്രസിഡന്റ് ഡോ. കെ എം മുഹമ്മദ് അധ്യക്ഷത വഹിച്ചു.
എന്‍. അബ്ദുല്‍ ജബ്ബാര്‍, എം മൊയ്തീന്‍കുട്ടി, മജീദ് ഐഡിയല്‍, പ്രഫ. കെ പി ഹസ്സന്‍,എം അബൂബക്കര്‍, മഠത്തില്‍ ശ്രീകുമാര്‍, കെ സുരേന്ദ്രന്‍, പി പി നൗഫല്‍, ബിജു ജോസഫ്, എന്‍ ജി സുരേന്ദ്രന്‍ സംസാരിച്ചു. കലോല്‍സവം നാളെ സമാപിക്കും.
Next Story

RELATED STORIES

Share it