Idukki local

സിപിഐ സമ്മര്‍ദ്ദം ഫലം കണ്ടില്ല; വണ്ടിപ്പെരിയാറില്‍ സിപിഎം തീരുമാനം നടപ്പായി

വണ്ടിപ്പെരിയാര്‍: സിപിഐ സമ്മര്‍ദം ഫലം കണ്ടില്ല, ഒടുവില്‍ സിപിഎം ഇംഗിതംപോലെ കാര്യങ്ങള്‍ നടന്നു.കോണ്‍ഗ്രസ് വിമതനായി മല്‍സരിച്ച് സിപിഐ സ്ഥാനാര്‍ഥിയെ പരാജയപ്പെടുത്തിയ സ്വതന്ത്രന്‍ കെ കെ സുരേന്ദ്രനെ എല്‍ഡിഎഫില്‍ ഉള്‍പ്പെടുത്തിയാല്‍ പ്രസിഡന്റ് തിരഞ്ഞെടുപ്പ് ബഹിഷ്‌ക്കരിക്കുമെന്ന് സിപിഐ നിലപാടെടുത്തത് വാര്‍ത്തയായിരുന്നു.
എന്നാല്‍ സിപിഎമ്മിന്റെ തീരുമാനത്തിനെതിരായ നിലപാടെടുത്താല്‍ വൈസ് പ്രസിഡന്റ് സ്ഥാനത്തേക്ക് സിപിഐയിലെ രാജേന്ദ്രനെ പിന്തുണക്കില്ലെന്നു സിപിഎം അറിയിച്ചതോടെ സിപിഐ വഴങ്ങുകയായിരുന്നു. ഇതോടെ ഇടതുപാളയത്തില്‍ കോണ്‍ഗ്രസ് വിമതന്‍ എത്തുകയും ചെയ്തു.
ഇതിനിടയില്‍ തിരഞ്ഞെടുപ്പിനു തൊട്ട് മുന്‍പ് സി.പി.ഐ നേതാക്കള്‍ സ്വതന്ത്രനമായി രഹസ്യ ചര്‍ച്ച നടത്തുകയും സി.പി.ഐക്ക് പിന്തുണ നല്‍കിയാല്‍ വൈസ് പ്രസിഡന്റ് സ്ഥാനം വരെ ഓഫര്‍ ചെയ്തു.
എന്നാല്‍ ഇതിനു കാതുകൊടുക്കാതെ സി.പി.എമ്മിനെ മാത്രമെ പിന്തുണക്കൂ എന്ന തന്റെ തീരുമാനം വ്യക്തമാക്കി.ഇതോടെ മറ്റു വഴികള്‍ ഒന്നും ഇല്ലാതെ പ്രസിഡന്റ് തിരഞ്ഞെടുപ്പില്‍ സി.പി.എം സ്ഥാനാര്‍ഥിക്ക് വോട്ട് ചെയ്യുകയായിരുന്നു സിപിഎം. ആകെയുള്ള 23 വാര്‍ഡുകളില്‍ 12 സീറ്റുകളാണ് എല്‍.ഡി.എഫിനുള്ളത്.
ഇതില്‍ 3 എണ്ണം സി.പി.ഐയുടേതാണ്.ഏക എസ്.ഡി.പി.ഐ.പ്രതിനിധിയും സ്വതന്ത്രനും കൂടി എല്‍.ഡി.എഫിനെ പിന്തുണച്ചപ്പോള്‍ 14 മെംബര്‍മാരുടെ പിന്തുണയോടു കൂടി സി.പി.എം സ്ഥാനാര്‍ഥി പ്രസിഡന്റ് സ്ഥാനത്തേക്ക് തിരഞ്ഞെടുക്കപ്പെട്ടു.
ക്ഷേമകാര്യ സ്റ്റാന്‍ഡിംഗ് കമ്മിറ്റി സ്ഥാനം കോണ്‍ഗ്രസ് വിമതനും സി.പി.ഐക്ക് വൈസ് പ്രസിഡന്റ് പദവിയോടൊപ്പം ധനകാര്യ സ്റ്റാന്‍ഡിംഗ് കമ്മിറ്റി സ്ഥാനവും നല്‍കി കാര്യങ്ങള്‍ വരുതിയിലാക്കുകയായിരുന്നു സി.പി.എം .
Next Story

RELATED STORIES

Share it