സിപിഐ രാഷ്ട്രീയ കരട് പ്രമേയത്തിനുള്ള അംഗീകാരം

കൊല്ലം: ബിജെപിക്കെതിരേ മതേതര ജനാധിപത്യ ഇടതുശക്തികളുടെ വിശാല ഐക്യം രൂപപ്പെടണമെന്ന സിപിഐ രാഷ്ട്രീയ കരട് പ്രമേയത്തിനുള്ള അംഗീകാരമാണ് സിപിഎം, സിപിഐ(എംഎല്‍) ദേശീയ കോണ്‍ഗ്രസ്സുകള്‍ അംഗീകരിച്ച സമാന നിലപാടുകളുടെ രാഷ്ട്രീയ പ്രമേയങ്ങളെന്ന് പ്രതിനിധികള്‍.
സിപിഐയുടെ നിലപാടിനുള്ള അംഗീകാരമായി ഇതിനെ കാണാനാവുമെന്ന് ചര്‍ച്ചയില്‍ പ്രതിനിധികള്‍ ചൂണ്ടിക്കാട്ടി. തിരഞ്ഞെടുപ്പ് സംബന്ധിച്ചുള്ള തന്ത്രങ്ങളില്‍ രാജ്യമൊട്ടാകെ ഒരേ രൂപം നല്‍കാനാവില്ല. എന്നാല്‍ ബിജെപിയെ പുറത്താക്കുക എന്നുള്ള പൊതു ലക്ഷ്യത്തിലൂന്നിയാവും തന്ത്രങ്ങള്‍ രൂപപ്പെടുത്തുക. സിപിഐ പാര്‍ട്ടി കോണ്‍ഗ്രസ് രണ്ടാം നാളിലെ നടപടികള്‍ വിശദീകരിച്ചു നടത്തിയ വാര്‍ത്താസമ്മേളനത്തില്‍ പാര്‍ട്ടി വക്താവ് ഷമീം ഫൈസി ചൂണ്ടിക്കാട്ടി. പൊളിറ്റിക്കല്‍ റിവ്യൂ റിപോര്‍ട്ട് രാജ്യത്ത് വര്‍ഗീയ ചേരിതിരിവും മൗലിക വാദവും വളര്‍ത്തുന്നതിലും വിദ്യാഭ്യാസ സാംസ്‌കാരിക സ്ഥാപനങ്ങളില്‍ പ്രത്യേക അജണ്ടകളോടെ നടത്തുന്ന കൈയേറ്റങ്ങളും രാഷ്ട്രീയ അവലോകന രേഖയില്‍ പ്രത്യേകമായി പരാമര്‍ശിക്കപ്പെട്ടു. ബാബരി മസ്ജിദ് പ്രശ്‌നം സജീവമാക്കാനുള്ള കേന്ദ്രസര്‍ക്കാര്‍ ശ്രമങ്ങളും വിശദീകരിക്കുന്നു.
ബിജെപി നടത്തുന്ന ക്രിമിനല്‍ സ്വഭാവമുള്ള ആക്രമണങ്ങളെയും രാഷ്ട്രീയ അവലോകന രേഖ തുറന്നുകാട്ടുന്നു. മാവോവാദികളുടെ സിദ്ധാന്തങ്ങളോടും രീതികളോടും വിയോജിക്കുമ്പോള്‍ തന്നെ അവരെ ചുവന്ന ഭീകരരായി ചിത്രീകരിക്കുന്ന സര്‍ക്കാരുകളുടെ രീതിയെ പൂര്‍ണമായും സിപിഐ നിരാകരിക്കുന്നുവെന്ന് പാര്‍ട്ടി വക്താവ് വ്യക്തമാക്കി. ബിനോയ് വിശ്വം, ആന്ധ്ര സംസ്ഥാന സെക്രട്ടറി കെ രാമകൃഷ്ണയും വാര്‍ത്താസമ്മേളനത്തില്‍ പങ്കെടുത്തു.
Next Story

RELATED STORIES

Share it