സിപിഐ യോഗത്തില്‍ കെ രാജുവിനെതിരേ രൂക്ഷവിമര്‍ശനം

തിരുവനന്തപുരം: സിപിഐ സംസ്ഥാന കൗണ്‍സിലില്‍ മന്ത്രി കെ രാജുവിനെതിരേ രൂക്ഷവിമര്‍ശനം. മന്ത്രിയുടെ യാത്ര പാര്‍ട്ടിക്ക് കളങ്കമായെന്നു യോഗത്തില്‍ വിമര്‍ശനമുയര്‍ന്നു. യാത്ര വകതിരിവില്ലാത്ത തീരുമാനമായെന്നും അംഗങ്ങള്‍ യോഗത്തില്‍ ആരോപിച്ചു. ജര്‍മന്‍ യാത്ര തെറ്റായിരുന്നുവെന്നു ബോധ്യപ്പെട്ടതായും പാര്‍ട്ടിയുടെ അച്ചടക്കനടപടി മനസ്സറിഞ്ഞ് ഉള്‍ക്കൊള്ളുന്നെന്നും കെ രാജു യോഗത്തില്‍ ഏറ്റുപറഞ്ഞു. യാത്ര തെറ്റായിപ്പോയെന്നു ജര്‍മന്‍ സന്ദര്‍ശനം കഴിഞ്ഞു മടങ്ങിയെത്തിയ ശേഷം മന്ത്രി പ്രതികരിച്ചിരുന്നു. സിപിഐ സംസ്ഥാന സെക്രട്ടറി കാനം രാജേന്ദ്രന്‍ പരസ്യമായി രാജുവിനെ വിമര്‍ശിച്ചു. മുഖ്യമന്ത്രിയുടെ ഓഫിസും മന്ത്രിയുടെ നടപടിയില്‍ അതൃപ്തി പ്രകടിപ്പിച്ചിരുന്നു. വേള്‍ഡ് മലയാളി കൗണ്‍സിലിന്റെ സമ്മേളനത്തില്‍ പങ്കെടുക്കാനാണു മന്ത്രി ജര്‍മനിയിലേക്കു പോയത്. എന്നാല്‍, സംഭവം വിവാദമായതോടെ യാത്ര വെട്ടിച്ചുരുക്കി മടങ്ങിയെത്തുകയായിരുന്നു.
Next Story

RELATED STORIES

Share it