thrissur local

സിപിഐ പ്രവര്‍ത്തകന്റെ കൊല: പൊയ്യ പഞ്ചായത്തില്‍ ഹര്‍ത്താല്‍ ആചരിച്ചു

മാള: സിപിഐ പ്രവര്‍ത്തകനെ കൊലപ്പെടുത്തിയ സംഭവത്തില്‍ പ്രതിഷേധിച്ചു കൊണ്ട് എല്‍ ഡി എഫ് പൊയ്യ പഞ്ചായത്ത് കമ്മിറ്റിയുടെ ആഭിമുഖ്യത്തില്‍ പൊയ്യ പഞ്ചായത്തില്‍ ഹര്‍ത്താല്‍ നടത്തി. ഇന്നലെ ഉച്ചക്ക് ശേഷം രണ്ടുമണി മുതല്‍ വൈകീട്ട് ആറുമണി വരെയാണ് ഹര്‍ത്താല്‍ നടത്തിയത്. ദേശവിളക്കിനിടെയുണ്ടായ മര്‍ദ്ധനത്തില്‍ പരിക്കേറ്റ പൊയ്യ വാണിയമ്പിള്ളി ഹരിദാസിന്റെ മകന്‍ ദിനേശനാണ് ഇന്നലെ രാവിലെ പത്തരയോടെ തൃശൂര്‍ മെഡിക്കല്‍ കോളേജില്‍ മരണപ്പെട്ടത്. ഇതില്‍ പ്രതിഷേധിച്ചു കൊണ്ടാണ് പഞ്ചായത്ത്തല ഹര്‍ത്താല്‍ നടത്തിയത്.കൊലപാതകത്തില്‍ പ്രതിഷേധിച്ചു കൊണ്ട് എല്‍ഡിഎഫ് മാള പഞ്ചായത്ത് കമ്മിറ്റിയുടെ ആഭിമുഖ്യത്തില്‍ മാള ടൗണില്‍ പ്രകടനം നടത്തി. ദിനേശനെ പൂപ്പത്തിയിലെ ബി ജെ പി പ്രവര്‍ത്തകരായ ക്രിമിനല്‍ സംഘം അതിക്രൂരമായാണ് മര്‍ദ്ധിച്ച് കൊലപ്പെടുത്തിയതെന്ന് ആരോപിച്ചു കൊണ്ടാണ് പ്രതിഷേധ പ്രകടനം നടത്തിയത്. പ്രതിഷേധ യോഗം എല്‍ ഡി എഫ് മാള പഞ്ചായത്ത് കമ്മിറ്റി കണ്‍വീനര്‍ ടി പി രവീന്ദ്രന്‍ ഉദ്ഘാടനം ചെയ്തു. സാബു ഏരിമ്മല്‍, ജോര്‍ജ്ജ് നെല്ലിശ്ശേരി, ഡേവീസ് പാറേക്കാട്ട് തുടങ്ങിയവര്‍ സംസാരിച്ചു. പ്രകടനത്തിന്  ൈബജു മണന്തറ, വി എം ചന്ദ്രബോസ്, പി കെ സുകുമാരന്‍, ബിന്ദു ബാബു, എം കെ ബാബു, ബിജു ഉറുമീസ് നേതൃത്വം നല്‍കി.
Next Story

RELATED STORIES

Share it