സിപിഐ നേതാവ് രാമാശ്രയ പ്രസാദ് സിങ് അന്തരിച്ചു

പട്‌ന: സിപിഐ നേതാവും മുന്‍ എംപിയുമായ രാമാശ്രയ പ്രസാദ് സിങ് (93) അന്തരിച്ചു. സ്വകാര്യ ആശുപത്രിയിലായിരുന്നു സിങിന്റെ അന്ത്യം. 1984നും 1996നും ഇടയില്‍ നാലു തവണ അദ്ദേഹം ജഹനാബാദ് ലോക്‌സഭാ മണ്ഡലത്തെ പ്രതിനിധീകരിച്ചിരുന്നു. ഇതേ ജില്ലയിലെ ഗോസി നിയമസഭാ മണ്ഡലത്തെയും പ്രതിനിധീകരിച്ചു. സിങിന്റെ നിര്യാണത്തില്‍ മുഖ്യമന്ത്രി നിതീഷ്‌കുമാര്‍ അനുശോചനം രേഖപ്പെടുത്തി.
Next Story

RELATED STORIES

Share it