Kollam Local

സിപിഐ ദേശീയ കൗണ്‍സിലില്‍ 126 അംഗങ്ങള്‍; സെക്രട്ടേറിയറ്റില്‍ 11 പേര്‍

കൊല്ലം:സിപിഐ 23ാം പാര്‍ട്ടികോണ്‍ഗ്രസില്‍ 11 കണ്‍ട്രോള്‍ കമ്മിഷന്‍ അംഗങ്ങളേയും 11 അംഗ സെക്രട്ടേറിയറ്റ് അംഗങ്ങളേയും 126 ദേശീയകൗണ്‍സില്‍ അംഗങ്ങളേയും 13 കാന്‍ഡിഡേറ്റ് അംഗങ്ങളേയും ഒരു ക്ഷണിതാവിനേയും തിരഞ്ഞെടുത്തു. ദേശീയ കൗണ്‍സിലില്‍ ത്രിപുര, ജമ്മു കശ്മീര്‍ എന്നിവിടങ്ങളില്‍ ഒരോ അംഗങ്ങളെ പിന്നീട് തിരഞ്ഞെടുക്കും. ലക്ഷദ്വീപില്‍ നിന്നും ഒരു അംഗത്തെ ക്ഷണിതാവായും പങ്കെടുപ്പിക്കും.
$കണ്‍ട്രോള്‍ കമ്മിഷന്‍ അംഗങ്ങള്‍:  പന്ന്യന്‍ രവീന്ദ്രന്‍ (ചെയര്‍മാന്‍), സി എ കുര്യന്‍, സി ആര്‍ ബക്ഷി (സെക്രട്ടറി), പി ജെ സി റാവു (ആന്ധ്രപ്രദേശ്), ബിജോയ് നാരായണ്‍ മിശ്ര (ബിഹാര്‍), മോട്ടിലാല്‍ (യു പി), ഡോ. ജോഗീന്ദര്‍ ദയാല്‍ (പഞ്ചാബ്), എം ശാഖി ദേവി (മണിപ്പൂര്‍), ടി നരസിംഹന്‍ (തെലുങ്കാന), എം അറുമുഖം (തമിഴ്‌നാട്), അപൂര്‍ബ മണ്ഡല്‍ (പശ്ചിമബംഗാള്‍) .
$ദേശീയ സെക്രട്ടേറിയറ്റ് അംഗങ്ങള്‍: എസ് സുധാകര്‍ റെഡ്ഡി (ജനറല്‍ സെക്രട്ടറി), അമര്‍ജിത് കൗര്‍, അതുല്‍കുമാര്‍ അഞ്ജാന്‍, ഡി രാജ, ഷമീം ഫൈസി, ഡോ. കെ നാരായണ, രാമേന്ദ്രകുമാര്‍, കാനം രാജേന്ദ്രന്‍, ബിനോയ് വിശ്വം, ഡോ.ബി കെ കാംഗോ, പല്ലബ് സെന്‍ ഗുപ്ത.
$ദേശീയ കൗണ്‍സില്‍ അംഗങ്ങള്‍: എസ് സുധാകര്‍ റെഡ്ഡി, ഗുരുദാസ് ദാസ് ഗുപ്ത, ഷമീം ഫൈസി, രാമേന്ദ്രകുമാര്‍, ഡി രാജ, അമര്‍ജിത് കൗര്‍, അതുല്‍കുമാര്‍ അഞ്ജാന്‍, ഡോ. കെ നാരായണ, നാഗേന്ദ്രനാഥ് ഓജ, ഡോ. ബി കെ കാംഗോ, ബിനോയ് വിശ്വം, പല്ലബ് സെന്‍ഗുപ്ത, ആനിരാജ (മഹിള), അസീസ് പാഷ, സി എച്ച് വെങ്കിടാചലം (ബാങ്ക്), ബി വി വിജയ്‌ലക്ഷ്മി (ട്രേഡ് യൂനിയന്‍), എസ് വി ദാംലേ (ട്രേഡ്‌യൂനിയന്‍), വിദ്യാസാഗര്‍ ഗിരി (ട്രേഡ് യൂണിയന്‍), ആര്‍ എസ് യാദവ് (മുക്തി സംഘര്‍ഷ്), മനീഷ് കുഞ്ജാം (ആദിവാസി), സി ശ്രീകുമാര്‍ (ഡിഫന്‍സ്), ഗാര്‍ഗി ചക്രവര്‍ത്തി  (മഹിള), അനില്‍ രാജിംവാലെ (വിദ്യാഭ്യാസം), വിശ്വജീത്ത് കുമാര്‍ (വിദ്യാര്‍ഥി), ആര്‍ തിരുമലൈ (യുവജനം), കനയ്യകുമാര്‍, എ എ ഖാന്‍ (ന്യൂനപക്ഷ വിഭാഗം).
$വിവിധ സംസ്ഥാനങ്ങളില്‍ നിന്നുള്ള ദേശീയ കൗണ്‍സില്‍ അംഗങ്ങള്‍-കാനം രാജേന്ദ്രന്‍, കെ ഇ ഇസ്മയില്‍, കെ പ്രകാശ്ബാബു, ഇ ചന്ദ്രശേഖരന്‍, അഡ്വ. പി വസന്തം, ടി വി ബാലന്‍, സി എന്‍ ജയദേവന്‍, കെ പി രാജേന്ദ്രന്‍, ജെ ചിഞ്ചുറാണി, അഡ്വ. എന്‍ അനിരുദ്ധന്‍, അഡ്വ. കെ രാജന്‍(കേരളം), കെ രാമകൃഷ്ണ, എം എന്‍ റാവു, ജെ വി എസ് എന്‍ മൂര്‍ത്തി, ജാല്ലി വില്‍സണ്‍, അക്കിനേനി വനജ(ആന്ധ്രാപ്രദേശ്), മുനിന്‍ മഹന്ത, കനക് ഗൊഗൊയ്(അസം), സത്യനാരായണ്‍ സിങ്, രാം നരേഷ് പാണ്ഡെ, ജാന്‍കി പസ്വാന്‍, രാജേന്ദ്രപ്രസാദ് സിങ്, രാഗേശ്രി കിരണ്‍, ഓംപ്രകാശ് നാരായണ്‍, പ്രമോദ് പ്രഭാകര്‍, രാംചന്ദ്രസിങ്, നിവേദിത, ജബ്ബാര്‍ ആലം(ബിഹാര്‍), ആര്‍ ഡി സി പി റാവു, രാമ സോറി(ഛത്തീസ്ഗഡ്), ധീരേന്ദ്ര കെ ശര്‍മ്മ, പ്രഫ. ദിനേശ് വാര്‍ഷ്‌ണേ(ഡല്‍ഹി), ക്രിസ്റ്റഫര്‍ ഫൊന്‍സേക(ഗോവ), രാജ്കുമാര്‍ സിങ്, വിജയ് ഷെന്‍മാരെ(ഗുജറാത്ത്), ദരിയാവോ സിങ് കശ്യപ്(ഹരിയാന), ശ്യാംസിങ് ചോഹാന്‍(ഹിമാചല്‍പ്രദേശ്), ഭുവനേശ്വര്‍ പ്രസാദ് മേത്ത, കെ ഡി സിങ്, രാജേന്ദ്രപ്രസാദ് യാദവ്, മഹേന്ദ്രപഥക്(ജാര്‍ഖണ്ഡ്), പി വി ലോകേഷ്, സാത്തി സുന്ദരേശ(കര്‍ണ്ണാടക), എം നാരാസിങ്, എല്‍ സോതിന്‍ കുമാര്‍(മണിപ്പൂര്‍), സമുദ്രഗുപ്ത(മേഘാലയ), തുക്കാറാം ബാസ്‌മേ, നാംദേവ് ഗാവ്‌ഡെ, രാം ബഹേതി, പ്രകാശ് റെഡ്ഡി(മഹാരാഷ്ട്ര), അരവിന്ദ് ശ്രീവാസ്തവ, ഹരിദ്വാര്‍ സിങ്(മധ്യപ്രദേശ്),ദിബാകര്‍ നായക്, ആശിശ് കാനുംഗോ, അഭയ സാഹു, രാമകൃഷ്ണ പാണ്ഡ, സോറിബന്ധു കര്‍(ഒഡീഷ), എ എം സലിം, എ രാമമൂര്‍ത്തി(പുതുച്ചേരി), ബാന്ത് സിങ് ബ്രാര്‍, ജഗരൂപ്‌സിങ്, ഹര്‍ദേവ്‌സിങ് അര്‍ഷി, നിര്‍മ്മല്‍ സിങ് ധലിവാള്‍, ജഗജിത് സിങ് ജോഗ(പഞ്ചാബ്), നരേന്ദ്രആചാര്യ, താരാസിങ് സിദ്ദു(രാജസ്ഥാന്‍), ആര്‍ നല്ലക്കണ്ണ്, ഡി പാണ്ഡ്യന്‍, ആര്‍ മുത്തരശന്‍, സി മഹേന്ദ്രന്‍, കെ സുബ്ബരായന്‍, എം വീരപാണ്ഡ്യന്‍, ടി എം മൂര്‍ത്തി, ജി പളനിസ്വാമി, പി പത്മാവതി, പി സേതുരാമന്‍(തമിഴ്‌നാട്), ചദാ വെങ്കട്ട് റെഡ്ഡി, പല്ല വെങ്കട്ട് റെഡ്ഡി, കെ സാംബശിവ റാവു, പസ്യ പത്മ, കെ ശ്രീനിവാസ് റെഡ്ഡി, കെ ശങ്കര്‍, ടി ശ്രീനിവാസ് റാവു(തെലങ്കാന)ഡോ. ഗിരീഷ് ശര്‍മ്മ, അരവിന്ദ്‌രാജ് സ്വരൂപ്, ഇംതിയാസ് അഹമ്മദ്, പ്രഫ. നിഷ റാത്തോര്‍, രാംചന്ദ് സരസ്(ഉത്തര്‍പ്രദേശ്), സമര്‍ ബണ്ഡാരി(ഉത്തരാഖണ്ഡ്), സ്വപന്‍ ബാനര്‍ജി, മഞ്ജുകുമാര്‍ മജുംദാര്‍, സന്തോഷ് റാണ, ശ്യാമ ശ്രീ ദാസ്, ഉജ്വല്‍ ചൗധരി, ചിത്തരഞ്ജന്‍ ദാസ് താക്കൂര്‍, പ്രബീര്‍ ദേബ്, തരുണ്‍ ദാസ്(പശ്ചിമബംഗാള്‍).
$കാന്‍ഡിഡേറ്റ് അംഗങ്ങള്‍:  കൃഷ്ണ ഝാ (ന്യു ഏജ്), പ്രഫ. അരുണ്‍കുമാര്‍ (ടീച്ചേഴ്‌സ്), അഫ്തബ് ആലംഖാന്‍ (യൂത്ത്), വലിയുല്ല കാദ്രി (സ്റ്റുഡന്റ്), എന്‍ ചിദംബരം (ന്യു ഏജ്/ഓഫിസ്), ഡോ. അരുണ്‍ മിത്ര (ഡോക്‌ടേഴ്‌സ്), എം ബാല്‍ നരസിംഹ (തെലങ്കാന), മിഥലേഷ് ഝാ (ബിഹാര്‍), സുഹാസ് നായിക് (ഗോവ), മഹേഷ് കക്കത്ത് (കേരളം), കെ എച്ച് സര്‍ചന്ദ് സിങ് (മണിപ്പൂര്‍), ഒബുലേശു (ആന്ധ്രപ്രദേശ്).
Next Story

RELATED STORIES

Share it