Flash News

സിപിഐ ദേശീയ കൗണ്‍സിലില്‍ നിന്ന് സി ദിവാകരനെ ഒഴിവാക്കി;പുതുതായി അഞ്ച് പേരെ ഉള്‍പ്പെടുത്തി

സിപിഐ ദേശീയ കൗണ്‍സിലില്‍ നിന്ന് സി ദിവാകരനെ ഒഴിവാക്കി;പുതുതായി അഞ്ച് പേരെ ഉള്‍പ്പെടുത്തി
X


കൊല്ലം: സിപിഐ ദേശീയ കൗണ്‍സിലില്‍ നിന്ന് സി ദിവാകരനെ ഒഴിവാക്കി. ദിവാകരനെ കൂടാതെ സിഎന്‍ ചന്ദ്രന്‍, സത്യന്‍ മൊകേരി, കമല സദാനന്ദന്‍ എന്നിവരെയും ഒഴിവാക്കി. അതേസമയം, ദേശിയ കൗണ്‍സിലില്‍ കേരളത്തില്‍ നിന്ന് പുതുതായി അഞ്ച് പേരെ ഉള്‍പ്പെടുത്തി. കെ പി രാജേന്ദ്രന്‍, എന്‍ അനിരുദ്ധന്‍, പി വസന്തം, എന്‍ രാജന്‍, ഇ ചന്ദ്രശേഖരന്‍ എന്നിവരെയാണ് പുതിയതായി ഉള്‍പ്പെടുത്തിയത്. മഹേഷ് കക്കത്തിനെ കാന്‍ഡിഡേറ്റ് മെമ്പറായി ഉള്‍പ്പെടുത്തി.ഒഴിവാക്കിയതില്‍ പ്രതിഷേധിച്ച് ദിവാകരന്‍ കേരളത്തില്‍ നിന്നള്ള പ്രതിനിധികളുടെ യോഗം ബഹിഷ്‌കരിച്ചു. തനിക്ക് ഗോഡ്ഫാദര്‍മാരുടെ ആവശ്യമില്ലെന്നും ദിവാകരന്‍ തുറന്നടിച്ചു.
Next Story

RELATED STORIES

Share it