സിപിഐ ജനകീയ യാത്രയ്ക്ക് ഹൊസങ്കടിയില്‍ ആവേശകരമായ തുടക്കം

മഞ്ചേശ്വരം: മതനിരപേക്ഷത, സാമൂഹികനീതി, സുസ്ഥിര വികസനം, അഴിമതിവിമുക്ത കേരളം എന്ന പ്രമേയത്തില്‍ സിപിഐ സംസ്ഥാന സെക്രട്ടറി കാനം രാജേന്ദ്രന്‍ നയിക്കുന്ന ജനകീയ യാത്രയ്ക്ക് മഞ്ചേശ്വരം ഹൊസങ്കടിയില്‍ ആവേശകരമായ തുടക്കം. ദേശീയ ജനറല്‍ സെക്രട്ടറി സുധാകര്‍ റെഡ്ഡി ജാഥാ ലീഡര്‍ക്ക് പതാക കൈമാറിയാണ് ഉദ്ഘാടനം ചെയ്തത്.
പന്ന്യന്‍ രവീന്ദ്രന്‍, കെ ഇ ഇസ്മയില്‍, ബിനോയ് വിശ്വം, സി എന്‍ ചന്ദ്രന്‍, കെ പി രാജേന്ദ്രന്‍, ടി പുരുഷോത്തമന്‍, സി എന്‍ ജയദേവന്‍ എംപി, സിനിമാ താരം ജയന്‍ ചേര്‍ത്തല, ജാഥാ ഡയറക്ടര്‍ സത്യന്‍ മൊകേരി, ജാഥാംഗങ്ങളായ പി പ്രസാദ്, അഡ്വ. കെ രാജന്‍, ടി ജെ ആഞ്ചലോസ്, ജെ ചിഞ്ചുറാണി, കെ കെ അഷറഫ്, വി വിനില്‍, കെ വി കൃഷ്ണന്‍, ഇ ചന്ദ്രശേഖരന്‍ എംഎല്‍എ, അഡ്വ. ഗോവിന്ദന്‍ പള്ളിക്കാപ്പില്‍, കെ എസ് കുര്യാക്കോസ് സംസാരിച്ചു. ഇന്നലെ രാത്രി കാസര്‍കോട്ട് ആദ്യ സ്വീകരണം നല്‍കി. ടി കൃഷ്ണന്‍ അധ്യക്ഷത വഹിച്ചു.
ഇന്ന് രാവിലെ 10ന് കാഞ്ഞങ്ങാടും ഉച്ചയ്ക്ക് രണ്ടിന് വെള്ളരിക്കുണ്ടും നാലിന് ചെറുവത്തൂരും സ്വീകരണം നല്‍കും. തുടര്‍ന്ന് കണ്ണൂര്‍ ജില്ലയിലേക്ക് പ്രവേശിക്കും. വിവിധ ജില്ലകളിലെ സ്വീകരണത്തിന് ശേഷം ഫെബ്രുവരി 18ന് തിരുവനന്തപുരത്ത് സമാപിക്കും.
Next Story

RELATED STORIES

Share it