Idukki local

സിപിഐ ഇടപെട്ടു; സിപിഎം ഓഫിസ് അടച്ചുപൂട്ടി

കുമളി: ഒടുവില്‍ സിപിഐക്ക് മുമ്പില്‍ സിപിഎം മുട്ടുമടക്കി. ദലിത് കുടുംബത്തെ പെരുവഴിയിലാക്കി സ്ഥാപിച്ച ബ്രാഞ്ച് കമ്മിറ്റി ഓഫിസ് വേണ്ടന്ന് സിപിഎം തീരുമാനം. നാലംഗ കുടുംബത്തിന്റെ സംരക്ഷണം ഏറ്റെടുക്കുമെന്ന് സിപിഐ മുരിക്കടി ലക്ഷ്മിവിലാസം മാരിയപ്പന്‍- ശശികല ദമ്പതികളെയും ഇവരുടെ രണ്ടും മൂന്നരയും വയസ്സുള്ള പെണ്‍കുഞ്ഞുങ്ങള്‍ ഉള്‍പ്പെട്ട കുടുംബത്തെ ഒഴിപ്പിച്ചാണ് ഇവര്‍ താമസിച്ചിരുന്ന വീട് സിപിഎം മുരിക്കടി ബ്രാഞ്ച് കമ്മിറ്റി ഓഫിസാക്കി മാറ്റിയത്. വസ്തുസംബന്ധമായി ബന്ധുക്കള്‍ തമ്മിലുള്ള തര്‍ക്കമാണ് ഇരു പാര്‍ട്ടികളേയും രണ്ടു ചേരിയിലാക്കിയത്.
മൂന്ന് പതിറ്റാണ്ടായി മാരിയപ്പന്‍ താമസിച്ചിരുന്ന വീടിന്റെ രേഖകള്‍ മുത്തുവെന്ന മുഹമ്മദ് സല്‍മാന്‍ തന്റെ പേരിലാക്കിയതോടെയാണ് പ്രശ്‌നങ്ങള്‍ ഉടലെടുത്തത്. ഇതോടെ പ്രശ്‌നപരിഹാരത്തിനായി സല്‍മാന്‍ സിപിഎമ്മിനേയും മാരിയപ്പന്‍ സിപിഐയേയും സമീപിച്ചു. സിപിഐ വിഷയത്തില്‍ ശക്തമായി ഇടപെട്ടതോടെ ഇരു പാര്‍ട്ടികളും തമ്മിലുള്ള കുടിപ്പകയായി മാറുകയായിരുന്നു.
ഇപ്പോള്‍ പാര്‍ട്ടി അംഗത്തിന്റെ വീട്ടില്‍ താല്‍ക്കാലികമായി താമസിക്കുന്ന കുടുംബത്തിന് സിപിഐ വാടക വീടെടുത്ത് നല്‍കും. ആശുപത്രില്‍ നിന്ന് ഡിസ്ചാര്‍ജ്ജ് ആയതോടെയാണ് മാരിയപ്പന്റെ കുടുംബത്തിന്റെ സംരക്ഷണം സിപിഐ ഏറ്റെടുത്തത്.  സിപിഎം കുടിയിറക്കിയ മാരിയപ്പന്റെ വീട്ടില്‍ ബന്ധുവായ മുഹമ്മദ് സല്‍മാനും കുടുംബത്തെയും സിപിഎം താമസിപ്പിച്ചു. വീടില്ലാത്ത ഇവര്‍ക്ക് പാര്‍ട്ടി അംഗത്തിന്റെ വീട്ടിലാണിപ്പോള്‍ അഭയം നല്‍കിയിരിക്കുന്നത്. ഇവര്‍ക്ക് ആവശ്യമായ നിയമസംരക്ഷണം നല്‍കാനും സിപിഐ നടപടികള്‍ സ്വകീരിച്ചിട്ടുണ്ട്. സിപിഎം ജില്ലാ നേതൃത്വത്തിന്റെ നിര്‍ദേശത്തെ തുടര്‍ന്ന് ഇവിടെ പാര്‍ട്ടി ഓഫിസ് വേണ്ടെന്ന് തീരുമാനിച്ചിരുന്നു.
എങ്കിലും മുറികളിലൊന്ന് ഇപ്പോഴും സിപിഎമ്മിന് വാടകയ്ക്ക് നല്‍കിയിരിക്കുകയണ്. പ്രശ്‌നത്തിന് അടിയന്തരമായി പരിഹാരം ഉണ്ടായില്ലെങ്കില്‍ തിങ്കളാഴ്ച മുതല്‍ ശക്തമായ സമരം ആരംഭിക്കാനാണ് സിപിഐയുടെ തീരുമാനം.
Next Story

RELATED STORIES

Share it