Flash News

സിപിഎമ്മും പിന്‍വലിയുന്നു, രാജിവെക്കാന്‍ ചാണ്ടിക്കുമേല്‍ സമ്മര്‍ദമേറി

സിപിഎമ്മും പിന്‍വലിയുന്നു, രാജിവെക്കാന്‍ ചാണ്ടിക്കുമേല്‍ സമ്മര്‍ദമേറി
X


തിരുവനന്തപുരം: തോമസ് ചാണ്ടിക്ക് മേല്‍ രാജിസമ്മര്‍ദം ഏറുന്നു. വിഷയത്തില്‍ ഇതുവരെ ചാണ്ടിക്ക് പിന്തുണ നല്‍കി വന്ന സിപിഎമ്മും നിലപാട് മാറുകയാണെന്നാണ് സൂചന.
രാജിവെക്കുന്ന കാര്യം തോമസ് ചാണ്ടി സ്വയം തീരുമാനിക്കണമെന്ന്് പാര്‍ട്ടി ചാണ്ടിയെ അറിയിച്ചതായും റിപോര്‍ട്ടുകളുണ്ട്. സ്വമേധയാ രാജിവെക്കുന്നില്ലെങ്കില്‍ വിഷയം ചര്‍ച്ച ചെയ്യാന്‍ ഇടതുമുന്നണി പ്രത്യേക യോഗം ചേരുന്ന കാര്യം ഇന്ന് തീരുമാനമുണ്ടായേക്കും. ചാണ്ടി രാജിവെക്കണമെന്ന് യോഗത്തില്‍ ആവശ്യമുയര്‍്ത്താനാണ് നീക്കം. എന്നാല്‍ ഇത്തരമൊരു സാഹചര്യം ഒഴിവാക്കാന്‍ ചാണ്ടി സ്വമേധയാ തീരുമാനമെടുക്കാന്‍ വൈകില്ല എന്നാണ് പുറത്തു വരുന്ന സൂചനകള്‍.
ചാണ്ടിക്കെതിരായ ആരോപണങ്ങള്‍ ഗൗരവമുള്ളതാണെന്നാണ് സിപിഎമ്മിന്റെ ഇപ്പോഴത്തെ നിലപാട്.
നിയമപരമായ കാര്യങ്ങള്‍ പൂര്‍ത്തിയായശേഷം തുടര്‍നടപടികള്‍ തീരുമാനിക്കുമെന്ന് സിപിഎം സംസ്ഥാന സെക്രട്ടറി കോടിയേരി ബാലകൃഷ്ണന്‍ ഇന്നലെ അറിയിച്ചിരുന്നു. ആര് തെറ്റുചെയ്താലും ശിക്ഷിക്കപ്പെടുമെന്നും കോടിയേരി പറഞ്ഞിരുന്നു.
Next Story

RELATED STORIES

Share it