സിപിഎമ്മിന് വേണ്ടി ചാവേറാവാനില്ല; ഉറച്ച സീറ്റ് വേണം: ചെറിയാന്‍ ഫിലിപ്പ്

തിരുവനന്തപുരം: ജയസാധ്യതയില്ലാത്ത ഏതെങ്കിലും സീറ്റില്‍ മല്‍സരിച്ച് സിപിഎമ്മിന് വേണ്ടി ചാവേറാവാനില്ലെന്ന് ചെറിയാന്‍ ഫിലിപ്പ്. രാഷ്ട്രീയ ദൗത്യമെന്ന നിലയിലാണ് ഇടതുസ്വതന്ത്രനായി മൂന്നുതവണ യുഡിഎഫ് കോട്ടകളില്‍ മല്‍സരിച്ച് തോറ്റത്. 15 വര്‍ഷക്കാലം സിപിഎമ്മിന് വേണ്ടി സജീവപ്രവര്‍ത്തനം നടത്തിയ വ്യക്തിയെന്ന നിലയില്‍ ഇത്തവണ ജയിക്കുന്ന ഉറച്ച സീറ്റ് ലഭിക്കാന്‍ അര്‍ഹതയോ അവകാശമോ ഉണ്ടെന്നും ഫേസ്ബുക്കില്‍ പോസ്റ്റ് ചെയ്ത ആത്മകഥയുടെ അവസാനഭാഗത്ത് ചെറിയാന്‍ ഫിലിപ്പ് പറയുന്നു.
2001ല്‍ 10 വര്‍ഷം അഥവാ രണ്ട് ടേമില്‍ അധികം നിയമസഭാംഗമാവാന്‍ ആരെയും അനുവദിക്കരുതെന്ന ആവശ്യം കെപിസിസി നിരസിച്ചപ്പോഴാണ് ഏറ്റവുമധികം കാലം എംഎല്‍എ ആയി തുടരുന്ന ഉമ്മന്‍ചാണ്ടിക്കെതിരേ പുതുപ്പള്ളിയില്‍ മല്‍സരിക്കാന്‍ തീരുമാനിച്ചത്. അത് കോണ്‍ഗ്രസ്സിലെ അധികാര കുത്തകയ്‌ക്കെതിരായ പോരാട്ടമായിരുന്നു. ഇടതുപക്ഷ സഹയാത്രികനായതു മുതല്‍ ഒരു പാര്‍ട്ടി വക്താവിനെ പോലെയാണ് താന്‍ ജനമധ്യത്തില്‍ പ്രത്യക്ഷപ്പെട്ടത്. 2006ല്‍ കല്ലൂപ്പാറയിലും 2011ല്‍ വട്ടിയൂര്‍ക്കാവിലും നോമിനേഷന്‍ കൊടുക്കുന്നതിനു മുമ്പുതന്നെ തോല്‍വി ഉറപ്പായിരുന്നുവെന്നും ചെറിയാന്‍ ഫിലിപ്പ് പറയുന്നു.
Next Story

RELATED STORIES

Share it