Kottayam Local

സിപിഎമ്മിന് ബിജെപി മുഖമെന്ന് പിഡിപി

കോട്ടയം: മുന്നാക്കക്കാരിലെ സാമ്പത്തികമായി പിന്നാക്കം നില്‍ക്കുന്നവര്‍ക്ക് സംവരണം നല്‍കാന്‍ തീരുമാനിച്ച പിണറായി സര്‍ക്കാരിന്റെ ലക്ഷ്യം ബിജെപിയെ തൃപ്തിപ്പെടുത്താനുള്ള ശ്രമത്തിന്റെ ഭാഗമാണെന്ന് പിഡിപി ജില്ലാ പ്രസിഡന്റ് എം എസ് നൗഷാദ്. ജനസംഖ്യാനുപാതിക സംവരണം നടപ്പാക്കുക, സാമ്പത്തിക സംവരണനീക്കം ഉപേക്ഷിക്കുക, സംവരണ സിദ്ധാന്തത്തിന്റെ ആത്മാവിന് മുറിവേല്‍പ്പിക്കുന്ന സര്‍ക്കാര്‍ നീക്കം ഉപേക്ഷിക്കുക എന്നീ ആവശ്യങ്ങളുന്നയിച്ച് പിഡിപി കോട്ടയം ജില്ലാകമ്മിറ്റി നടത്തിയ പ്രതിഷേധ പ്രകടനത്തിനുശേഷമുള്ള യോഗം ഉദ്ഘാടനം ചെയ്യുകയായിരുന്നു അദ്ദേഹം. ദലിത് പിന്നാക്ക ന്യൂനപക്ഷക്കാര്‍ക്ക് പിണറായി സര്‍ക്കാരിലുള്ള പ്രതീക്ഷ നഷ്ടപ്പെടുത്തുന്നതാണ് ഈ നീക്കമെന്നും അദ്ദേഹം പറഞ്ഞു. സംസ്ഥാന സെക്രട്ടേറിയറ്റ് അംഗം എം എ അക്ബര്‍, ജില്ലാ സെക്രട്ടറി നിഷാദ് നടയ്ക്കല്‍, വി എ മുഹമ്മദ് ബഷീര്‍, അന്‍സര്‍ഷാ കുമ്മനം, സിയാദ് വൈക്കം, അബ്ദുല്‍ സലിം, നൗഫല്‍ കീഴേടം, വി ഐ ഷാജഹാന്‍, മുജീബ് മഠത്തിപറമ്പില്‍, കെ കെ റിയാസ്, മാഹീന്‍ തേവരുപാറ, ഷിബു മടുക്കംമൂട് എന്നിവര്‍ നേ
Next Story

RELATED STORIES

Share it