Flash News

സിപിഎമ്മിന് അണികള്‍ കൊഴിയുന്നതിലെ ജാള്യതയെന്ന് ചെന്നിത്തല

സിപിഎമ്മിന് അണികള്‍ കൊഴിയുന്നതിലെ ജാള്യതയെന്ന് ചെന്നിത്തല
X
ramesh-chennithala_23
തിരുവനന്തപുരം : കോണ്‍ഗ്രസും ബിജെപിയുമായി ബന്ധമുണ്ടെന്ന് സിപിഎം ആരോപിക്കുന്നത് ജാള്യത മറച്ചുവെക്കാനാണെന്ന് ആഭ്യന്തരമന്ത്രി രമേശ് ചെന്നിത്തല.സ്വന്തം അണികള്‍ കൊഴിഞ്ഞു പോകുന്നതിലെ ജാള്യതയാണ് സിപിഎമ്മിനെന്നും അത് മറച്ചുവെക്കാനാണ് കോണ്‍ഗ്രസ് ബിജെപി ബന്ധം ആരോപിക്കുന്നതെന്നും ചെന്നിത്തല ആരോപിച്ചു.
ആരുമായും പ്രാദേശികമായി നീക്കുപോക്കുണ്ടാക്കാമെന്നാണ് സി പി എം നിലപാട്. ഇത് ഭൂരിപക്ഷവര്‍ഗീയതയെ പ്രോല്‍സാഹിപ്പിക്കും. സിപിഎമ്മിന്റെ ഇത്തരം നീക്കങ്ങള്‍ കോണ്‍ഗ്രസിന്റെ മതേതര നിലപാടുകളെ തുരങ്കം വയ്ക്കുമെന്നും അദ്ദേഹം ആരോപിച്ചു.  രാജ്യത്ത്്് മതേതരത്വം സംരക്ഷിക്കുന്നതിന് നേതൃത്വം നല്‍കുന്നത് കോണ്‍ഗ്രസാണ്. ബിഹാറില്‍ മതേതര സഖ്യത്തിന്റെ സ്ഥാനാര്‍ഥികള്‍ക്കെതിരെ സ്വന്തം സ്ഥാനാര്‍ഥികളെ മല്‍സരിപ്പിച്ച് സിപിഎമ്മിന്റെ വര്‍ഗീയമുഖം പുറത്തുവന്നതായും ചെന്നിത്തല ആരോപിച്ചു.
Next Story

RELATED STORIES

Share it