kozhikode local

സിപിഎമ്മിന്റേത് മറുപടി അര്‍ഹിക്കാത്ത ആക്ഷേപം: എം കെ രാഘവന്‍ എംപി

കോഴിക്കോട്: കനത്ത പരാജയം മുമ്പില്‍കണ്ട് തിരഞ്ഞെടുപ്പിന് തൊട്ടുമുമ്പ് വില കുറഞ്ഞ ആരോപണവുമായി രംഗത്തെത്തിയ സിപിഎം നേതാക്കള്‍ പ്രബുദ്ധരായ കോഴിക്കോട്ടെ ജനങ്ങളെ പരിഹസിക്കുകയാണെന്ന് എം കെ രാഘവന്‍ എംപി അഭിപ്രായപ്പെട്ടു. വര്‍ഗീയ രാഷ്ട്രീയത്തിനെതിരേ കേന്ദ്രത്തിലും സംസ്ഥാനത്തും ഒരു പോലെ പോരാടുന്ന കോണ്‍ഗ്രസിന് ഭൂരിപക്ഷ- ന്യൂനപക്ഷ പ്രീണനം മാറിമാറി പരീക്ഷിക്കുന്ന സിപിഎമ്മിന്റെ മതേതര സര്‍ട്ടിഫിക്കറ്റ് ആവശ്യമില്ലെന്ന് അദ്ദേഹം പറഞ്ഞു.
താന്‍ ബിജെപി യുടെ സഹായം തേടിയെന്ന് പറയുന്ന സിപിഎം നേതാക്കളുടെ തൊലിക്കട്ടി സമ്മതിക്കണം. ശക്തമായ അടിത്തറയും ജനപിന്തുണയും യുഡിഎഫിന് വിജയിക്കാന്‍ ധാരളമാണ്. ഒറ്റക്കെട്ടായി മുന്നേറുന്ന യുഡിഎഫില്‍ ഏതെങ്കിലും തരത്തിലുള്ള വിള്ളലുണ്ടാക്കാമെന്നത് വ്യാമോഹമാണ്. നാല്‍ പത് വര്‍ഷമായി ഭരിക്കുന്ന കോ ര്‍പ്പറേഷനും ജില്ലാ പഞ്ചായത്തും ഇത്തവണ നഷ്ടപ്പെടുമെന്ന പരിഭ്രാന്തിയില്‍ നിന്നാണ് ഇത്തരമൊരു ആരോപണം ഉന്നയിക്കാന്‍ സിപിഎമ്മിനെ പ്രേരിപ്പിച്ചത്. തോല്‍വി ഭയന്ന് എല്ലാ തിരഞ്ഞെടുപ്പു കാലത്തും ആരോപണതൊഴിലാളികള്‍ രംഗത്തെത്തുന്നത് പതിവാണെന്നും എം കെ രാഘവന്‍ എംപി അഭിപ്രായപ്പെട്ടു.
Next Story

RELATED STORIES

Share it