kozhikode local

സിപിഎമ്മിന്റേത് ഉന്‍മൂലനത്തിന്റെ രാഷ്ട്രീയം: വി എം സുധീരന്‍

വടകര: എതിര്‍പാര്‍ട്ടിക്കാരെ ഉന്‍മൂലനം ചെയ്യുന്നതാണ് സിപിഎമ്മിന്റെ രാഷ്ട്രീയശൈലിയെന്ന്  വി എം സുധീരന്‍.  ഓര്‍ക്കാട്ടേരിയില്‍ ആര്‍എംപി പ്രവര്‍ത്തകരുടെ  തകര്‍ക്കപ്പെട്ട കടകളും വീടുകളും സന്ദര്‍ശിച്ചശേഷം സംസാരിക്കുകയായിരുന്നു അദ്ദേഹം. ഓര്‍ക്കാട്ടേരിയിലേത് ഏകപക്ഷീയ അക്രമമാണ്. കണ്ണൂരിലും കേരളത്തില്‍ ആകമാനവും സിപിഎം നടത്തുന്നത് ഇതേ രീതിയാണ്.  സിപിഎമ്മിന്  ഇപ്പോള്‍  തീര്‍ത്തും ഫാസിസ്റ്റ് മുഖമായിമാണ്.
തകര്‍ക്കപ്പെട്ട വീടുകളിലും സ്ഥാപനങ്ങളിലും ഇതുവരെ ജില്ലാഭരണകൂടമോ റവന്യൂ വകുപ്പോ എത്തി നഷ്ടം കണക്കാക്കിയിട്ടില്ല. ആര്‍എംപി നേതാക്കളെയും പ്രവര്‍ത്തകരെയും വധശ്രമക്കേസില്‍പെടുത്തി ജയിലിലടച്ച പോലിസ് സംവിധാനം ഇന്നേവരെ ഒരു സിപിഎം പ്രവര്‍ത്തകനെപോലും അറസ്റ്റ്‌ചെയ്തിട്ടില്ല. പോലിസ് ഇത്തരത്തില്‍ പെരുമാറിയാല്‍ എങ്ങിനെ സാധാരണക്കാരന് നീതിലഭിക്കുമെന്നും അദ്ദേഹം ചോദിച്ചു. നാദാപുരത്ത് മുമ്പ് കൊള്ളയും അക്രമവും നടന്നപ്പോള്‍ അന്നത്തെ യുഡിഎഫ് സര്‍ക്കാര്‍ നഷ്ടപരിഹാരം നല്‍കിയിരുന്നു. അതുപോലെ അക്രമത്തിനിരയായവര്‍ക്ക് സര്‍ക്കാര്‍ നഷ്ടപരിഹാരം നല്‍കണമെന്നും സുധീരന്‍ ആവശ്യപ്പെട്ടു. ആര്‍എംപി പ്രവര്‍ത്തകരായ എടക്കുടി രാധാകൃഷ്ണന്റെ കടയും ഒ കെ ചന്ദ്രന്റെ വീടും അദ്ദേഹം സന്ദര്‍ശിച്ചു.
Next Story

RELATED STORIES

Share it