സിപിഎമ്മിന്റെ ദേശീയ പാര്‍ട്ടിപദവി ഭീഷണിയില്‍

സിപിഎമ്മിന്റെ ദേശീയ പാര്‍ട്ടിപദവി ഭീഷണിയില്‍
X
cpm

ന്യൂഡല്‍ഹി: തിരഞ്ഞെടുപ്പിലെ മോശം പ്രകടനം മൂലം സിപിഎമ്മിന്റെ ദേശീയ പാര്‍ട്ടിപദവി ഭീഷണിയില്‍. തമിഴ്‌നാട്ടില്‍ നടന്ന നിയമസഭാ തിരഞ്ഞെടുപ്പില്‍ സിപിഎമ്മിന് ഒരുസീറ്റു പോലും ലഭിക്കാത്തതാണ് അവരുടെ ദേശീയ പാര്‍ട്ടിപദവിക്ക് ഭീഷണിയായിരിക്കുന്നത്. തമിഴ്‌നാട്ടില്‍ കുറഞ്ഞത് ഏഴു സീറ്റെങ്കിലും നേടിയാല്‍ മാത്രമെ ദേശീയ പാര്‍ട്ടിസ്ഥാനം നിലനിര്‍ത്താന്‍ സിപിഎമ്മിനു കഴിയുമായിരുന്നുള്ളൂ. എന്നാല്‍, തമിഴ്‌നാട്ടില്‍ മല്‍സരിച്ച പത്തുസീറ്റുകളിലും സിപിഎം തോല്‍വി ഏറ്റുവാങ്ങി.
[related]ദേശീയ പാര്‍ട്ടിപദവി നിലനിര്‍ത്താന്‍ മൂന്നു മാനദണ്ഡങ്ങളാണുള്ളത്. ലോക്‌സഭാ തിരഞ്ഞെടുപ്പില്‍ നാലു സംസ്ഥാനങ്ങളില്‍ ആറു ശതമാനം വോട്ടോ അല്ലെങ്കില്‍ മൂന്ന് സംസ്ഥാനങ്ങളില്‍നിന്ന് ലോക്‌സഭയിലേക്ക് രണ്ടുശതമാനം സീറ്റുകളോ (11 എണ്ണം) അതുമല്ലെങ്കില്‍ ഏതെങ്കിലും നാലു സംസ്ഥാനങ്ങളില്‍ സംസ്ഥാന പാര്‍ട്ടിയെന്ന പദവിയോ വേണം. ഇതില്‍ ഒന്നുപോലും നിലവില്‍ സിപിഎമ്മിനില്ല. നിലവില്‍ കേരളത്തിലും പശ്ചിമബംഗാളിലും ത്രിപുരയിലും മാത്രമാണ് സിപിഎമ്മിന് സംസ്ഥാന പാര്‍ട്ടി എന്ന പദവിയുള്ളത്.
നാലു സംസ്ഥാനങ്ങളില്‍ നിയമസഭാ തെരഞ്ഞെടുപ്പില്‍ 30ല്‍ ഒരു സീറ്റ് എന്ന കണക്കിലാണു വിജയിക്കേണ്ടത്. എന്നാല്‍, ഇപ്പോള്‍ കേരളം, പഞ്ചിമബംഗാ ള്‍, ത്രിപുര, എന്നീ മൂന്നു സംസ്ഥാനങ്ങളില്‍ മാത്രമാണ് 30ല്‍ ഒന്ന് എന്ന അനുപാതത്തില്‍ സിപിഎമ്മിന് പ്രാതിനിധ്യമുള്ളത്. ക്യാപ്റ്റന്‍ വിജയകാന്ത് നേതൃത്വം നല്‍കിയ പീപ്പിള്‍സ് വെല്‍ഫെയര്‍ ഫ്രണ്ട് എന്ന മുന്നണിയുടെ ഭാഗമായിട്ടാണ് സിപിഎമ്മും സിപിഐയും ഇത്തവണ തമിഴ്‌നാട്ടില്‍ മല്‍സരിച്ചത്. സിപിഎമ്മിനു പുറമെ സിപിഐക്കും തമിഴ്‌നാട്ടില്‍ അക്കൗണ്ട് തുറക്കാനായിട്ടില്ല. 2000ല്‍ സിപിഎമ്മിനു ദേശീയ പാര്‍ട്ടിപദവി നഷ്ടമായിരുന്നുവെങ്കിലും പിന്നീട് തിരഞ്ഞെടുപ്പു കമ്മീഷന്‍ ദേശീയ പാര്‍ട്ടിയാവാനുള്ള മാനദണ്ഡങ്ങളില്‍ ഇളവു വരുത്തിയതിനെ തുടര്‍ന്നാണ് ഈ സ്ഥാനം തിരിച്ചുകിട്ടിയത്.
Next Story

RELATED STORIES

Share it