സിപിഎമ്മിനെ തെരുവില്‍ നേരിടും: ബിജെപി

ന്യൂഡല്‍ഹി: കേരളത്തില്‍ തങ്ങളുടെ പാര്‍ട്ടി പ്രവര്‍ത്തകര്‍ക്കെതിരേ സിപിഎം ആക്രമണം തുടരുകയാണെങ്കില്‍ തെരുവില്‍ നേരിടുമെന്ന് ബിജെപി അധ്യക്ഷന്‍ അമിത് ഷാ. കേരളത്തിലെ പാര്‍ട്ടി പ്രവര്‍ത്തകരുടെ സുരക്ഷ മുഖ്യമാണ്. അക്രമം തുടര്‍ന്നാല്‍ നിശ്ശബ്ദമായിരിക്കില്ല. തിരഞ്ഞെടുപ്പിനു ശേഷമുണ്ടായ അക്രമങ്ങളെക്കുറിച്ച് അന്വേഷിക്കാന്‍ പ്രത്യേക കമ്മിറ്റി രൂപീകരിക്കുമെന്നും അമിത് ഷാ ട്വിറ്ററില്‍ കുറിച്ചു. അതേസമയം, കേരളത്തില്‍ സിപിഎം നടത്തുന്ന ആക്രമങ്ങള്‍ക്കെതിരേ പാര്‍ലമെന്റിനകത്തും പുറത്തും ശക്തമായി നേരിടുമെന്ന് കേന്ദ്ര ടെലികോം മന്ത്രി രവിശങ്കര്‍ പ്രസാദ് ഡല്‍ഹിയില്‍ പറഞ്ഞു. രാജ്യം ഭരിക്കുന്നത് ബിജെപിയാണെന്ന് ഓര്‍ക്കണം. തിരഞ്ഞെടുപ്പ് ഫലം വന്നതിനുശേഷം കേരളത്തില്‍ പലയിടത്തും ബിജെപി പ്രവര്‍ത്തകര്‍ക്കുനേരെ സിപിഎം ആക്രമണമുണ്ടായി. 26 പ്രവര്‍ത്തകര്‍ ഗുരുതര പരിക്കേറ്റ് ആശുപത്രിയിലാണ്. ബിജെപി, ആര്‍എസ്എസ് പ്രവര്‍ത്തകര്‍ക്കും കേരളത്തില്‍ ജീവിക്കാന്‍ അവകാശമുണ്ടെന്നും മന്ത്രി കൂട്ടിച്ചേര്‍ത്തു.
Next Story

RELATED STORIES

Share it