Flash News

സിപിഎം ഹര്‍ത്താല്‍: ചിലയിടങ്ങളില്‍ അക്രമം;മാധ്യമപ്രവര്‍ത്തകരെ കൈയേറ്റം ചെയ്തു

സിപിഎം ഹര്‍ത്താല്‍: ചിലയിടങ്ങളില്‍ അക്രമം;മാധ്യമപ്രവര്‍ത്തകരെ കൈയേറ്റം ചെയ്തു
X


കോഴിക്കോട്: സിപിഎം കോഴിക്കോട് ജില്ലാ കമ്മിറ്റി ഓഫീസിന് നേരെയുണ്ടായ ബോംബാക്രമണത്തില്‍ പ്രതിഷേധിച്ച് ജില്ലയില്‍ ആഹ്വാനം ചെയ്ത ഹര്‍ത്താലില്‍ അങ്ങിങ്ങ് ആക്രമണം. പാളയത്ത് നടന്ന സിപിഎം പ്രതിഷേധ പ്രകടനം പകര്‍ത്താന്‍ ശ്രമിച്ച മാധ്യമ പ്രവര്‍ത്തകരെ കൈയേറ്റം ചെയ്തു. ദി ന്യൂ ഇന്ത്യന്‍ എക്‌സ്പ്രസ് ഫോട്ടോഗ്രാഫര്‍ പി സനേഷിനെയും കേരള ഭൂഷണം ഫോട്ടോഗ്രാഫര്‍ ശ്രീജേഷിനെയുമാണ് കൈയേറ്റം ചെയ്തത്. സനേഷിന്റെ കാമറ തകര്‍ക്കുകയും ശ്രീജേഷിന്റെ കാമറയിലെ മെമ്മറികാര്‍ഡ് ഊരിയെടുക്കുകയും ചെയ്തു.
വാഹനങ്ങള്‍ തടയില്ലെന്ന് സിപിഎം ജില്ലാ കമ്മിറ്റി അറിയിച്ചിരുന്നെങ്കിലും പലയിടങ്ങളിലും ഹര്‍ത്താല്‍ അനുകൂലികള്‍ വാഹനങ്ങള്‍ തടഞ്ഞു. സ്വകാര്യ ബസുകള്‍ നിരത്തിലിറങ്ങിയില്ല. പോലീസ് സംരക്ഷണയില്‍ ചുരുക്കം ചില കെഎസ്ആര്‍ടിസി ബസുകള്‍ മാത്രമാണ് സര്‍വീസ് നടത്തിയത്.കടകകളും അടഞ്ഞുകിടക്കുകയാണ്.
വടകരയില്‍ കെഎസ്ആര്‍ടിസി ബസിന് നേരെ കല്ലേറുണ്ടായി. മൂന്ന് യാത്രക്കാര്‍ക്ക് കല്ലേറില്‍ പരിക്കേറ്റു. കോഴിക്കോട്ടെ എബിവിപി ഓഫീസിന് നേരെയും ആക്രമണമുണ്ടായി. സിപിഎം നടത്തി പ്രതിഷേധ പ്രകടനത്തിന് ശേഷമാണ് ഓഫീസിന് നേരെ ആക്രമണമുണ്ടായത്.
Next Story

RELATED STORIES

Share it