Kollam Local

സിപിഎം-സിപിഐ പോര്; ക്ഷീരോല്‍പ്പാദകസംഘം ഭരണം സിപിഐയ്ക്ക്

പാരിപ്പള്ളി:സിപിഎം,സിപിഐ സംഘടനകള്‍ വെവ്വേറെ മല്‍സരിച്ച പ്ലാവിന്‍മൂട് ക്ഷീരോല്‍പ്പാദക സഹകരണ സംഘം തിരഞ്ഞെടുപ്പില്‍ സിപിഐ വിജയിച്ചു. ആകെയുള്ള ഒന്‍പത് സീറ്റുകളും സിപിഐ കരസ്ഥമാക്കി. സിപിഎമ്മിന്റെ നേതൃത്വത്തില്‍ ഒന്‍പതംഗ പാനല്‍ നാമനിര്‍ദ്ദേശ പത്രിക നല്‍കിയെങ്കിലും അവസാന നിമിഷം മൂന്ന് പേര്‍ മാത്രമാണ് മത്സരരംഗത്തുണ്ടായിരുന്നത്. സിപിഐ ചാത്തന്നൂര്‍ മണ്ഡലം കമ്മിറ്റിഅംഗമായ കെ രംഗനാഥന്‍ വീണ്ടും പ്രസിഡന്റായി തിരഞ്ഞെടുക്കപ്പെട്ടു. കഴിഞ്ഞ തവണയും സിപിഐ-സിപിഎം പാനലുകള്‍ മല്‍സരിച്ചെങ്കിലും മുഴുവന്‍ സീറ്റും സിപിഐ പിടിച്ചെടുത്തിരുന്നു.
Next Story

RELATED STORIES

Share it