kozhikode local

സിപിഎം സമ്മേളന വേദിയില്‍ കുഞ്ഞനന്തന്റെ സാന്നിധ്യം ജനങ്ങളോടുള്ള വെല്ലുവിളി: ആര്‍എംപിഐ



കോഴിക്കോട് : ടി പി ചന്ദ്രശേഖരന്‍ വധക്കേസില്‍ പതിമൂന്നാം പ്രതിയായി ശിക്ഷിക്കപ്പെട്ട പി.കെ കുഞ്ഞനന്തന് പാര്‍ട്ടി സമ്മേളനത്തില്‍ പങ്കെടുക്കാന്‍ പരോള്‍ നല്‍കിയതും,പാര്‍ട്ടി നേതൃത്വത്തില്‍ തുടരുന്നതും ജനാധിപത്യത്തോടും ജനങ്ങളോടുമുള്ള വെല്ലുവിളിയാണെന്ന് ആര്‍എംപിഐ സംസ്ഥാന സെക്രട്ടറി എന്‍.വേണു പ്രസ്താവനയില്‍ പറഞ്ഞു.ടി പി വധത്തില്‍ പാര്‍ട്ടിക്ക് പങ്കില്ലെന്ന സിപിഎം വാദം പൊളിഞ്ഞതിന്റെ ഒടുവിലത്തെ ഉദാഹരണമാണ് കൊലയാളിയായ കുഞ്ഞനന്തന്‍ സിപിഎം കുന്നോത്ത് പറമ്പ് ലോക്കല്‍ സമ്മേളനത്തിന്റെ പ്രകടനം നയിച്ചതും സമ്മേളന വേദിയില്‍ മുഖ്യ സ്ഥാനത്ത് ഇരിപ്പിടം ഉറപ്പിച്ചതും.ടി പി കേസില്‍ ശിക്ഷിക്കപ്പെട്ട അന്നു തന്നെ കുഞ്ഞനന്തന്‍ തനിക്ക് വേണ്ടപ്പെട്ടവനാണെന്ന ഇപ്പോഴത്തെ മുഖ്യമന്ത്രി പിണറായി വിജയന്റെ പ്രസ്താവന ഇതോടൊപ്പം ചേര്‍ത്ത് വായിക്കുമ്പോള്‍ ടി പി കേസില്‍ സിപിഎം ഉന്നത നേതൃത്വത്തിന്റെ പങ്ക് വ്യക്തമാണ്. പിണറായി മുഖ്യമന്ത്രിയായതിന് ശേഷം ജയിലില്‍ ടി.പി കേസ് പ്രതികള്‍ക്ക് പ്രത്യേക സൗകര്യം ഒരുക്കുന്നതിനും ഇഷ്ടം പോലെ പരോള്‍ ലഭിക്കുന്നതിനും പ്രത്യേക ശ്രദ്ധയാണ് സര്‍ക്കാറും ജയിലധികൃതരും കാണിക്കുന്നത്- വേണു പ്രസ്താവനയില്‍ പറഞ്ഞു.
Next Story

RELATED STORIES

Share it