സിപിഎം: സംഘടനാ റിപോര്‍ട്ടില്‍ ചര്‍ച്ച പൂര്‍ത്തിയായി

ഹൈദരാബാദ്: സിപിഎം പാര്‍ട്ടി കോണ്‍ഗ്രസ്സിലെ സംഘടനാ റിപോര്‍ട്ടില്‍ ചര്‍ച്ച പൂര്‍ത്തിയായി. റിപോര്‍ട്ടിന്‍മേല്‍ പിബി യോഗം ചേര്‍ന്ന് ഇന്നു മറുപടി നല്‍കിയതിനുശേഷം അംഗീകാരം നല്‍കും. പാര്‍ട്ടി പ്രതിസന്ധികളിലൂടെയാണ് കടന്നുപോവുന്നതെന്ന സ്വയം വിമര്‍ശനമുള്ള സംഘടനാ റിപോര്‍ട്ട് പിബി അംഗം എസ് രാമചന്ദ്രന്‍പിള്ളയാണ് അവതരിപ്പിച്ചത്. 40ഓളം പ്രതിനിധികള്‍ ചര്‍ച്ചയില്‍ സംസാരിച്ചു.
അതേസമയം, റിപോര്‍ട്ടിന്‍മേലുള്ള പൊതുചര്‍ച്ചയില്‍ കേന്ദ്രനേതൃത്വത്തിനെതിരേ രൂക്ഷ വിമര്‍ശനമാണ് പ്രതിനിധികള്‍ ഉന്നയിച്ചത്. ഭൂരിഭാഗംപേരും കേന്ദ്രനേതൃത്വത്തെ വിമര്‍ശിച്ചു. കേരളത്തില്‍ നിന്ന് ആദ്യം സംസാരിച്ച കെ ചന്ദ്രന്‍പിള്ള നേതൃത്വത്തിനെതിരേ രംഗത്തുവന്നു. ദേശീയതലത്തില്‍ ഇടതുപക്ഷത്തിന്റെ സാധ്യതകള്‍ പ്രയോജനപ്പെടുത്തിയില്ലെന്ന് കേന്ദ്രനേതൃത്വത്തെ വിമര്‍ശിച്ച് കെ ചന്ദ്രന്‍പിള്ള പറഞ്ഞു. കൊല്‍ക്കത്തയില്‍ നടന്ന പാര്‍ട്ടി പ്ലീനം പാഴായിപ്പോയെന്ന് എം ബി രാജേഷും കുറ്റപ്പെടുത്തി.
Next Story

RELATED STORIES

Share it