സിപിഎം ലോക്കല്‍ സെക്രട്ടറിയുടെ മരണം: പിന്നില്‍ പാര്‍ട്ടിയെന്ന് ഭാര്യ

കൊല്ലം: സിപിഎം ലോക്കല്‍ സെക്രട്ടറിയുടെ മരണത്തിനു പിന്നില്‍ പാര്‍ട്ടിയെന്ന് ആരോപിച്ച് മരിച്ചയാളുടെ ഭാര്യ രംഗത്ത്. സിപിഎം അഞ്ചല്‍ ഇടമുളയ്ക്കല്‍ മുന്‍ ലോക്കല്‍ സെക്രട്ടറി രവീന്ദ്രന്‍ പിള്ളയുടെ മരണത്തെ കുറിച്ചാണ് ആരോപണവുമായി ഭാര്യ എസ് ബിന്ദു രംഗത്തെത്തിയത്. മക്കളെ ഇല്ലാതാക്കുമെന്ന സിപിഎം നേതാക്കളുടെ ഭീഷണി കാരണമാണ് ഇത്രകാലവും നിശബ്ദത പാലിച്ചതെന്ന് ബിന്ദു ഒരു സ്വകാര്യ ചാനലിന് നല്‍കിയ അഭിമുഖത്തില്‍ പറഞ്ഞു.
2008 ജനുവരി മൂന്നിനാണ് അഞ്ചല്‍ മേഖലയില്‍ സിപിഎമ്മിന്റെ പ്രമുഖ നേതാക്കളില്‍ ഒരാളായിരുന്ന ഇടമുളയ്ക്കല്‍ രവീന്ദ്രന്‍ പിള്ളയെ അക്രമിസംഘം വെട്ടിവീഴ്ത്തിയത്. എട്ടുവര്‍ഷത്തോളം ഗുരുതര പരിക്കുകളുമായി കിടന്നശേഷം 2016 ജനുവരി 13ന് അദ്ദേഹം മരിച്ചു. സിപിഎം സംസ്ഥാന സെക്രട്ടറിയായിരിക്കെ പിണറായി വിജയനും ആഭ്യന്തരമന്ത്രിയായിരിക്കെ കോടിയേരി ബാലകൃഷ്ണനും രവീന്ദ്രന്‍ പിള്ളയെ വീട്ടിലെത്തി കാണുകയും പ്രതികളെ ദിവസങ്ങള്‍ക്കകം പിടികൂടുമെന്ന് ഉറപ്പുനല്‍കുകയും ചെയ്തിരുന്നു. പക്ഷേ, ഒന്നും സംഭവിച്ചില്ല. തുടരന്വേഷണം ആവശ്യപ്പെട്ട് സമ്മര്‍ദം ചെലുത്തിയപ്പോള്‍ നേതാക്കളുടെ മട്ടുമാറി. രവീന്ദ്രനെ ഇല്ലാതാക്കിയത് പാര്‍ട്ടിതന്നെയാണെന്ന് ബിന്ദു പറഞ്ഞു.
യഥാര്‍ഥ പ്രതികളെ പിടികൂടുകയും ഗൂഢാലോചന പുറത്തുവരികയും ചെയ്താല്‍ ആരൊക്കെ വെട്ടിലാവുമെന്ന് പാര്‍ട്ടിക്കറിയാം. ഭയം കാരണം ജീവിക്കാന്‍ കഴിയാത്ത അവസ്ഥയാണ്. വെട്ടിയത് ക്വട്ടേഷന്‍ സംഘമാണ്. പക്ഷേ, കാരണം അറിയില്ല എന്നായിരുന്നു കേസില്‍ ക്രൈംബ്രാഞ്ചിന്റെ നിഗമനം. അഞ്ചുപേരെ പ്രതിചേര്‍ത്തെങ്കിലും അവരല്ല ആക്രമിച്ചതെന്നു രവീന്ദ്രന്‍ പിള്ള തിരിച്ചറിഞ്ഞു. അതിനുശേഷം അന്വേഷണം പൂര്‍ണമായും നിലച്ചതായി ബിന്ദു പറഞ്ഞു.
Next Story

RELATED STORIES

Share it