kozhikode local

സിപിഎം ലോക്കല്‍ സെക്രട്ടറിഉള്‍പ്പെടെ 10പേര്‍ക്കു വെട്ടേറ്റു

കൊയിലാണ്ടി: കൊയിലാണ്ടിക്കടുത്ത് പുളിയഞ്ചേരിയില്‍ ആര്‍എസ്എസ്-സിപിഎം സംഘര്‍ഷം. സംഭവത്തില്‍ സിപിഎം ലോക്കല്‍ സെക്രട്ടറിയടക്കം 10പേര്‍ക്ക് വെട്ടേറ്റു. പുളിയഞ്ചേരി കെടിഎസ് വായനശാലയില്‍ ഇരുന്ന സിപിഎം പ്രവര്‍ത്തകര്‍ക്കാണ് വെട്ടേറ്റത്. ആക്രമത്തിനു പിന്നില്‍ ആര്‍എസ്എസ് ആണെന്ന് സിപിഎം ആരോപിച്ചു. പരിക്കേറ്റവരെ കോഴിക്കോട് മെഡിക്കല്‍ കോളജ് ആശുപത്രിയില്‍ പ്രവേശിപ്പിച്ചു. സംഭവത്തില്‍ പ്രതിഷേധിച്ച് കൊയിലാണ്ടി നഗരസഭാപരിധിയില്‍ ഇന്ന് സിപിഎം ഹര്‍ത്താലിന് ആഹ്വാനം ചെയ്തു.ഓര്‍ക്കാട്ടേരിയില്‍   സിപിഎം-  ആര്‍എംപി  സംഘര്‍ഷംവടകര:ഏറാമല പഞ്ചായത്തിന്റെ വിവിധ ഭാഗങ്ങളില്‍ ഇന്നലെ രാത്രിയോടെ ഉടലെടുത്ത  സംഘര്‍ഷത്തില്‍ ആറു ആര്‍ എംപിഐ പ്രവര്‍ത്തകര്‍ക്കും ഒരു സിപിഎം പ്രവര്‍ത്തകനും പരുക്കേറ്റു. ആര്‍എംപി ഏരിയാ കമ്മിറ്റി ഓഫിസ് ആക്രമിക്കപ്പെട്ടു.സംഭവത്തില്‍ പ്രതിഷേധിച്ച് ഇന്ന് രാവിലെ ആറുമുതല്‍ വൈകിട്ട് ആറുവരെ ഏറാമല പഞ്ചായത്തില്‍ ആര്‍എംപി ഐ ഹര്‍ത്താലിന് ആഹ്വാനം ചെയ്തു.പരിക്കേറ്റ ആര്‍എംപി പ്രവര്‍ത്തകരെ വടകര ജില്ലാ ആശുപത്രിയിലും, സിപിഎം പ്രവര്‍ത്തകനെ സഹകരണ ആശുപത്രിയിലും പ്രവേശിപ്പിച്ചു. ഓട്ടോ ഡ്രൈവറും ആര്‍എം പിഐ പ്രവര്‍ത്തകനുമായ വിപിന്‍ ലാലിനെ എളങ്ങോളിയില്‍ വച്ച് ഒരു സംഘം  മര്‍ദിച്ചതോടെയാണ് സംഘര്‍ഷത്തിന് തുടക്കം. പിന്നീട് ആര്‍എം പി ഐ ഓര്‍ക്കാട്ടേരി ലോക്കല്‍ കമ്മിറ്റി ഓഫിസില്‍ കയറി അവിടെ ഉണ്ടായിരുന്ന ലോക്കല്‍ സെക്രട്ടറി കെ കെ ജയന്‍, ഒഞ്ചിയം ഏരിയാ കമ്മിറ്റി അംഗം പെരുവാട്ടി കുനി ഗോപാലന്‍, നിഖില്‍, എന്നിവര്‍ക്കും എളങ്ങോളിയില്‍ വച്ച് എളങ്ങോളി കുനിയില്‍ പ്രീത, ഓ കെ ചന്ദ്രന്‍ എന്നിവര്‍ക്കും മര്‍ദനമേറ്റു. സിപിഎം പ്രവര്‍ത്തകനായ പൊക്കാഞ്ചേരി അനിയുടെ വീട്ടില്‍ കയറി അനിലിനെ ആര്‍എംപിഐ പ്രവര്‍ത്തകര്‍ മര്‍ദിച്ചു. ഇതിനിടയില്‍ പരിക്കേറ്റ ആര്‍എംപിഐ പ്രവര്‍ത്തകരെ ജില്ലാ ആശുപത്രിയില്‍ കാണാനെത്തിയ ജനതാദള്‍(യു)പ്രവര്‍ത്തകരേയും ആശുപത്രിക്കുള്ളില്‍ വച്ച് മര്‍ദിച്ചു. ഇവരും ഇതേ ആശുപത്രിയില്‍ ചികില്‍സയിലാണ്. ഭരണത്തിന്റെ തണലില്‍ രാഷ്ട്രീയ എതിരാളികളെ ഉന്മൂലനം ചെയ്യാനുള്ള നീക്കത്തിന്റെ  ഭാഗമാണ്  സിപിഎം  ആക്രമണമെന്നും  ആര്‍ എംപഐ ഒഞ്ചിയം ഏരിയാ കമ്മിറ്റി ആരോപിച്ചു. സംഘര്‍ഷം വ്യാപിക്കാതിരിക്കാന്‍ പ്രദേശത്ത് വന്‍ പോലിസ് സംഘത്തെ വിന്യസിച്ചിട്ടുണ്ട്. രാത്രി  വൈകി ഒഞ്ചിയം മേഖലയില്‍ വീണ്ടും സംഘര്‍ഷം  രൂപപ്പെട്ടു. സിപിഎം പ്രവര്‍ത്തകനായ  ബ്രീജിത്തിനു വെട്ടേറ്റു. ആര്‍എംപി സംസ്ഥാന സെക്രട്ടറി എം വേണുവിനെ ഒരുസംഘം തടഞ്ഞു വച്ചതായിവിവരമുണ്ട്.
Next Story

RELATED STORIES

Share it