ernakulam local

സിപിഎം മെംബറുടെ നേതൃത്വത്തില്‍ സംഘം ചേര്‍ന്ന് അക്രമം

പെരുമ്പാവൂര്‍: സിപിഎമ്മിന്റെ കൊടിയെ അവഹേളിച്ചെന്നാരോപിച്ച് സിപിഎം മെംബറുടെ നേതൃത്വത്തില്‍ സംഘം ചേര്‍ന്ന് അക്രമിച്ചെന്ന് പരാതി.
കടക്കാലിയിലാണ് ഇന്നലെ രാത്രി എട്ടുമണിയോടെ സംഭവം നടന്നത്. കഴിഞ്ഞ ദിവസം ഓടക്കാലി കമ്പനി പടിയില്‍ കെട്ടിയിരുന്ന സിപിഎമ്മിന്റെ കൊടിയെടുത്ത് തന്റെ പിന്‍ഭാഗത്ത് തുടക്കുന്ന രീതിയില്‍ കോണ്‍ഗ്രസ് പ്രവര്‍ത്തകനായ ചിറ്റേത്തു കുടി വീട്ടില്‍ മൊയ്തീന്‍ കാണിച്ചിരുന്നു. ഇത് അദ്ദേഹത്തിന്റെ സുഹൃത്ത് എടുത്ത് സോഷ്യല്‍ മീഡിയയില്‍ പ്രചരിപ്പിച്ചതാണ് സിപിഎമ്മിനെ ചൊടിപ്പിച്ചത്. തുടര്‍ന്ന് പാര്‍ട്ടി കുറുപ്പംപടി സ്‌റ്റേഷനില്‍ പരാതി നല്‍കിയിരുന്നു.ഓടക്കാലിയിലെ ഒരു ഹോട്ടലില്‍ ചായ കുടിച്ചു കൊണ്ടിരുന്ന മൊയ്തീനെ സംഘം ചേര്‍ന്ന് മര്‍ദ്ദിക്കുകയായിരുന്നുവെന്നാണ് പരാതി.
അശമന്നൂര്‍ പഞ്ചായത്ത് പ്രസിഡന്റ് എന്‍ എം സലീമിന്റെ സാന്നിധ്യത്തില്‍ പഞ്ചായത്ത് ഏഴാം വാര്‍ഡ് മെംബര്‍ സജീഷിന്റെ നേതൃത്വത്തില്‍ സിപിഎം പ്രവര്‍ത്തകരായ ആറംഗ സംഘമാണ് അക്രമിച്ചതെന്നും പറയുന്നു. പരിക്കേറ്റ  മൊയ്തീനെ ആശുപത്രിയില്‍ പ്രവേശിപ്പിച്ചു. ഇരു സംഭവത്തിലും പോലിസ് കേസെടുത്തു.
Next Story

RELATED STORIES

Share it