സിപിഎം മന്ത്രിമാരുടെ വകുപ്പുകളില്‍ ധാരണ

തിരുവനന്തപുരം: പിണറായി വിജയന്റെ നേതൃത്വത്തിലുള്ള എല്‍ഡിഎഫ് മന്ത്രിസഭയിലെ സിപിഎം പ്രതിനിധികളുടെ പട്ടികയ്ക്ക് സംസ്ഥാനസമിതിയുടെ അംഗീകാരം. 19 അംഗ മന്ത്രിസഭയില്‍ സിപിഎമ്മില്‍നിന്ന് മുഖ്യമന്ത്രി ഉള്‍പ്പെടെ 12 പേരായിരിക്കും ഉണ്ടാവുക. ഇവരുടെ വകുപ്പുകള്‍ സംബന്ധിച്ചും ഏകദേശ ധാരണയായി. കൂടാതെ, സ്പീക്കര്‍ സ്ഥാനവും സിപിഎമ്മിനുണ്ടാവും. മുഖ്യമന്ത്രി പിണറായി വിജയന്‍ തന്നെ ആഭ്യന്തരം, വിജിലന്‍സ് വകുപ്പ് കൈകാര്യം ചെയ്യും. ചില മന്ത്രിമാരുടെ വകുപ്പുകളില്‍ മാറ്റത്തിനും സാധ്യതയുണ്ട്.
അതിനിടെ, വി എസ് അച്യുതാനന്ദന്റെ അധ്യക്ഷതയില്‍ ചേര്‍ന്ന പാര്‍ലമെന്ററി പാര്‍ട്ടി യോഗം പിണറായി വിജയനെ സിപിഎം നിയമസഭാകക്ഷി നേതാവായി തിരഞ്ഞെടുത്തു. സംസ്ഥാന സെക്രട്ടറി കോടിയേരി ബാലകൃഷ്ണനാണ് പിണറായിയുടെ പേര് നിര്‍ദേശിച്ചത്. യോഗത്തിനു ശേഷം കോടിയേരി ഗവര്‍ണര്‍ പി സദാശിവത്തെ കണ്ടു. നാളെ രാവിലെ 9.30ന് പിണറായിയുമായി കൂടിക്കാഴ്ചയ്ക്ക് സമയമനുവദിച്ചു.

മന്ത്രിമാരും വകുപ്പും
പിണറായി വിജയന്‍ :- (മുഖ്യമന്ത്രി- ആഭ്യന്തരം, വിജിലന്‍സ്) 

ടി എം തോമസ് ഐസക് :- (ധനകാര്യം)
സി രവീന്ദ്രനാഥ് :- (വിദ്യാഭ്യാസം)
ജി സുധാകരന്‍ :- (പൊതുമരാമത്ത്)
എ കെ ബാലന്‍ :- (തദ്ദേശഭരണം, പട്ടികജാതി-വര്‍ഗ ക്ഷേമം)
ഇ പി ജയരാജന്‍ :- (വ്യവസായം)
കടകംപള്ളി സുരേന്ദ്രന്‍ :- (വൈദ്യുതി)
കെ കെ ശൈലജ :- (ആരോഗ്യം)
എ സി മൊയ്തീന്‍ :- (സഹകരണം)
ടി പി രാമകൃഷ്ണന്‍ :- (എക്‌സൈസ്, തൊഴില്‍)
കെ ടി ജലീല്‍ :- (ടൂറിസം, ന്യൂനപക്ഷ ക്ഷേമം, പ്രവാസി വകുപ്പ്)
ജെ മേഴ്‌സിക്കുട്ടിയമ്മ:- (ഫിഷറീസ്, തുറമുഖം, പരമ്പരാഗത വ്യവസായം)
Next Story

RELATED STORIES

Share it