Pathanamthitta local

സിപിഎം ഭരണത്തില്‍ കേരളം സ്തംഭിച്ചു: എം എം ഹസന്‍

പത്തനംതിട്ട/ചരല്‍ക്കുന്ന് : സിപിഎം ഭരണത്തില്‍  കേരളം സ്തംഭിച്ചു തുടങ്ങിയതായി കെപിസിസി പ്രസിഡന്റ് എം എം ഹസന്‍. ഡിസിസി നേതൃത്വത്തില്‍ ചരല്‍കുന്നില്‍ ഏകദിന ക്യാംപിന്റെ സമാപന സമ്മേളനം ഉദ്ഘാടനം ചെയ്യുകയായിരുന്നു അദ്ദേഹം.  ഇത്രയും ഭരണത്തകര്‍ച്ച കേരളത്തിന്റെ  ചരിത്രത്തിലുണ്ടായിട്ടില്ല. സാമ്പത്തീക മേഖല പാടെ തകര്‍ന്നു. ക്രമസമാധാനം നഷ്ടപ്പെട്ടതായും അദ്ദേഹം ആരോപിച്ചു. വി ടി ബെല്‍റാമിനെതിരയുള്ള അക്രമങ്ങള്‍ ചെറുക്കുമെന്നും, അദ്ദേഹത്തിന് വേണ്ട സംരക്ഷണം ഏര്‍പ്പെടുത്തുമെന്നും എം എം ഹസന്‍ പറഞ്ഞു.  ഡിസിസി പ്രസിഡന്റ് ബാബു ജോര്‍ജ് അധ്യക്ഷത വഹിച്ചു. രാജ്യസഭാ ഉപാധ്യക്ഷന്‍ പി ജെ കുര്യന്‍, അടൂര്‍ പ്രകാശ് എംഎല്‍എ,  പന്തളം സുധാകരന്‍, പി മോഹന്‍രാജ്,  പഴകുളം മധു സംസാരിച്ചു.   തുടര്‍ന്ന്  ഓഖി ദുരിതാശ്വാസ നിധിയില്‍ സമാഹരിച്ച തുകയായ 2.25 ലക്ഷം രൂപ ഡിസിസി പ്രസിഡന്റ്  ബാബു ജോര്‍ജ് കെപിസിസി പ്രസിഡന്റിന് കൈമാറി.
Next Story

RELATED STORIES

Share it