Flash News

സിപിഎം ബീഫ് ഫെസ്റ്റ് നടത്തിയിടത്ത് ബിജെപി ചാണകവെള്ളം തളിച്ച് പായസം വിതരണം ചെയ്തു

സിപിഎം ബീഫ് ഫെസ്റ്റ് നടത്തിയിടത്ത് ബിജെപി ചാണകവെള്ളം തളിച്ച് പായസം വിതരണം ചെയ്തു
X


മുതുകുളം: കശാപ്പിനെതിരെ കേന്ദ്രസര്‍ക്കാര്‍ പുറത്തിറക്കിയ വിജ്ഞാപനത്തില്‍ പ്രതിഷേധിച്ച് സിപിഎം പ്രവര്‍ത്തകര്‍ ബീഫ് ഫെസ്റ്റ് നടത്തിയിടത്ത് ബിജെപി ചാണക വെള്ളം തളിച്ചു 'ശുചിയാക്കി'. കഴിഞ്ഞദിവസം വൈകിട്ടാണ് സിപിഎം പ്രവര്‍ത്തകര്‍ ബീഫ് ഫെസ്റ്റ് നടത്തിയ മുതുകുളത്ത് ചാണകവെള്ളം തളിച്ച ശേഷം ബിജെപി പ്രവര്‍ത്തകര്‍ പായസം വച്ച് വിതരണം ചെയ്തത്. പ്രകടനവുമായെത്തിയ ബിജെപി പ്രവര്‍ത്തകര്‍ വഴി നീളെ ചാണകവെള്ളം തളിച്ചു. തുടര്‍ന്നായിരുന്നു പായസം വിതരണം ചെയ്തത്.
കേന്ദ്ര സര്‍ക്കാരിന്റെ നിലപാടിനെതിരെ മുതുകുളം ഹൈസ്‌കൂള്‍ ജങ്ഷനിലാണ് സിപിഎം പ്രവര്‍ത്തകര്‍ സമ്മേളനവും ബീഫ് ഫെസ്റ്റും നടത്തിയത്.

Read This...

•പീഡനശ്രമത്തിനിടെ വീട്ടമ്മയ്ക്ക് വെട്ടേറ്റു

•നഗ്ന ചിത്രം പ്രചരിപ്പിച്ചു;യോഗി ആദിത്യനാഥിനെതിരെ പരാതിയുമായി യുവതി രംഗത്ത്
Next Story

RELATED STORIES

Share it