kannur local

സിപിഎം-ബിജെപി സംഘര്‍ഷാവസ്ഥ : നങ്ങാറത്ത് പീടികയില്‍ സായുധസേനയെ വിന്യസിച്ചു



തലശ്ശേരി: സിപിഎം-ബിജെപി പ്രവര്‍ത്തകര്‍ തമ്മില്‍ സംഘര്‍ഷാവസ്ഥ നിലനില്‍ക്കുന്ന ന്യൂമാഹി പോലിസ് സ്‌റ്റേഷന്‍ പരിധിയിലെ നങ്ങാറത്ത് പീടികയും പരിസരപ്രദേശവും സായുധ സേനയെ വിന്യസിച്ചു. കഴിഞ്ഞദിവസം നഗരസഭാ കൗണ്‍സിലറും സിപിഎം പ്രവര്‍ത്തകനുമായ എം കെ വിജയന്റെ വീടിന് നേരെ അക്രമമുണ്ടായിരുന്നു. ബിജെപി പ്രവര്‍ത്തകരാണ് ആക്രമണത്തിന് പിന്നിലെന്ന് സിപിഎം ആരോപിച്ചു. കഴിഞ്ഞദിവസങ്ങളില്‍ ഈ പ്രദേശത്തെ ഏഴോളം വീടുകള്‍ക്കും ഒരു കാര്‍, എട്ട് ബൈക്കുകള്‍ എന്നിവയ്ക്കും നേരെ അക്രമം നടന്നു. സംഭവത്തില്‍ സിപിഎം-ബിജെപി പ്രവര്‍ത്തകരായ 14 പേരെ പോലിസ് അറസ്റ്റ് ചെയ്തിട്ടിട്ടുണ്ട്. തുടര്‍ന്നു സമാധാന യോഗം വിളിച്ചുചേര്‍ത്തെങ്കിലും വീണ്ടും അക്രമങ്ങളുണ്ടാവുന്നത് പ്രദേശത്തെ ജനങ്ങളില്‍ ആശങ്ക ഉയര്‍ത്തിയിട്ടുണ്ട്. ഇതേത്തുടര്‍ന്ന് ഉന്നത പോലിസ് സംഘം ബുധനാഴ്ച രാത്രി തന്നെ സംഭവസ്ഥലത്തെത്തിയിരുന്നു. എഡിജിപി രാജേഷ് ദിവാന്‍, ജില്ലാ പോലിസ് മേധാവി ശിവ വിക്രം ഉള്‍പ്പെടെയുള്ളവരുടെ നേതൃത്വത്തില്‍ കര്‍ശന പരിശോധനയും നടത്തി. രണ്ടു മണിക്കൂറിലേറെ സംഭവസ്ഥലത്ത് പരിശോധന നടത്തിയശേഷം അഞ്ച് പ്ലാറ്റൂണ്‍ സായുധ സേനയെയാണ് വിന്യസിച്ചിട്ടുള്ളത്.
Next Story

RELATED STORIES

Share it