kannur local

സിപിഎം -ബിജെപി സംഘര്‍ഷം; നാലുപേര്‍ക്കു പരിക്ക്



ഇരിയണ്ണി: ഇരിയണ്ണിയില്‍ കഴിഞ്ഞ ദിവസം ഉച്ചയ്ക്ക് സിപിഎം-ബിജെപി പ്രവര്‍ത്തകര്‍ ഏറ്റുമുട്ടി. നാലു പേര്‍ക്ക് പരിക്കേറ്റു. ബിജെപി പ്രവര്‍ത്തകരുടെ മര്‍ദനത്തില്‍ പരിക്കേറ്റ ടി മനു (17), രാംമോഹന്‍ (17), ദിനുല്‍ രാജ് (20) എന്നിവരെ ചെങ്കള നായനാര്‍ ആശുപത്രിയില്‍ പ്രവേശിപ്പിച്ചു. ഉച്ചയ്ക്ക് ബോവിക്കാനത്ത് നിന്നുമെത്തിയ ഒരു സംഘം ബിജെപി പ്രവര്‍ത്തകര്‍ അക്രമിക്കുകയായിരുന്നുവെന്ന് ആശുപത്രിയില്‍ കഴിയുന്നവര്‍ പരാതിപ്പെട്ടു. അതേസമയം സിപിഎം പ്രവര്‍ത്തകരുടെ മര്‍ദമേറ്റ ബോവിക്കാനം ഒമ്പതാം മൈലിലെ ബിജെപി പ്രവര്‍ത്തകന്‍ മിഥുനെ (20) കാസര്‍കോട്ടെ സ്വകാര്യാശുപത്രിയില്‍ പ്രവേശിപ്പിച്ചു.
Next Story

RELATED STORIES

Share it