kannur local

സിപിഎം -ബിജെപി സംഘര്‍ഷം : തലശ്ശേരിയില്‍ വീടുകള്‍ക്കു നേരേ ബോംബേറ്



തലശ്ശേരി: നങ്ങാറത്തുപീടിക, പാറാല്‍ പ്രദേശങ്ങളില്‍ സിപിഎം-ബിജെപി സംഘര്‍ഷം. ബോംബേറില്‍ ഇരു പാര്‍ട്ടി പ്രവര്‍ത്തകരുടെ വീടുകളും കടയും തകര്‍ന്നു. കഴിഞ്ഞദിവസം രാത്രിയാണ് സംഭവം. സിപിഎം പ്രവര്‍ത്തകന്‍ നങ്ങാറത്തുപീടികയിലെ സരേഷ് ഹൗസില്‍ ശരത് ശശിയുടെ വീടിനുനേരെയാണ് ആദ്യം ആക്രമണമുണ്ടായത്. വീടിനുനേരെ എറിഞ്ഞ ബോംബ് മതിലില്‍ തട്ടി പൊട്ടുകയായിരുന്നു. മതില്‍ തകര്‍ന്നു. തുടര്‍ന്ന് ബിഎംഎസ് പ്രവര്‍ത്തകന്‍ പാറാല്‍ കൂവന്റവിടെ രാധാകൃഷ്ണന്റെ വീടിനുനേരെ ബോംബേറുണ്ടായി. ബോംബ് ലക്ഷ്യംതെറ്റി സമീപത്തെ സിമന്റ് കടയില്‍ പതിച്ചു. കടയുടെ മേല്‍ക്കൂര തകര്‍ന്നു. മഴവെള്ളം കടയ്ക്കുള്ളില്‍ കയറി സിമന്റ് ചാക്കുകള്‍ നശിച്ചു. രാധാകൃഷ്ണന്റെ വീടിനുനേരെ മൂന്നാം തവണയാണ് അക്രമം നടക്കുന്നത്. സിപിഎം പ്രവര്‍ത്തകര്‍ ഭീഷണിപ്പെടുത്തിയതായും പരാതിയുണ്ട്. ബോംബ്-ഡോഗ് സ്‌ക്വാഡുകള്‍ നടത്തിയ റെയ്ഡില്‍ നാലു ബോംബുകള്‍ കണ്ടെടുത്തു. കൊമ്മല്‍വയല്‍ ഓടക്കുന്ന് റോഡിനു സമീപം സഞ്ചിയില്‍ സൂക്ഷിച്ച മൂന്ന് നാടന്‍ ബോംബുകളും പാറാലില്‍ അക്രമം നടന്ന രാധാകൃഷ്ണന്റെ വീടിനു സമീപത്തെ റോഡില്‍നിന്നു ഒരു നാടന്‍ ബോംബുമാണ് കണ്ടെത്തിയത്. സിപിഎം അക്രമത്തില്‍ പ്രതിഷേധിച്ച് ബിജെപി-ആര്‍എസ്എസ് നേതൃത്വത്തില്‍ പാറാലില്‍ ഇന്നലെ ഹാര്‍ത്താലചരിച്ചു.
Next Story

RELATED STORIES

Share it