Flash News

സിപിഎം ബന്ധം വിശദമായി ചര്‍ച്ച ചെയ്യണം : സി എഫ് തോമസ്‌



കോട്ടയം: കോട്ടയം ജില്ലാ പഞ്ചായത്ത് ഭരണത്തില്‍ സിപിഎം ബന്ധം വിശദമായി ചര്‍ച്ച ചെയ്യണമെന്ന് കേരളാ കോണ്‍ഗ്രസ് ഡെപ്യൂട്ടി ചെയര്‍മാന്‍ സി എഫ് തോമസ് മാധ്യമങ്ങളോട് പറഞ്ഞു. ഇക്കാര്യത്തില്‍ ഭിന്നാഭിപ്രായങ്ങള്‍ വരാനുള്ള സാഹചര്യം പരിശോധിക്കണം. ചരല്‍ക്കുന്ന് ക്യാംപില്‍ പാര്‍ട്ടി ഏതെങ്കിലും മുന്നണിയിലേക്കു പോവാന്‍ തീരുമാനമെടുത്തിരുന്നില്ല. ഒറ്റയ്ക്കു നില്‍ക്കാനായിരുന്നു തീരുമാനം. ഏതെങ്കിലും മുന്നണിയിലേക്കു മാറണമെങ്കില്‍ സാഹചര്യങ്ങള്‍ വിലയിരുത്തി പാര്‍ട്ടിക്കുള്ളില്‍ വിശദമായ ചര്‍ച്ച നടത്തണം. ഏതെങ്കിലും മുന്നണിയുമായി ചേരത്തക്കവണ്ണമുള്ള ചര്‍ച്ചകള്‍ നടന്നതായി അറിവില്ല. അടുത്ത പാര്‍ലമെന്ററി പാര്‍ട്ടി  യോഗത്തില്‍ പങ്കെടുക്കുമെന്നും സി എഫ് തോമസ് മാധ്യമങ്ങളോടു പറഞ്ഞു.
Next Story

RELATED STORIES

Share it