kannur local

സിപിഎം പ്രവര്‍ത്തകരെ വെട്ടിപ്പരിക്കേല്‍പിച്ച സംഭവം; രണ്ട് ബിജെപിക്കാര്‍ പിടിയില്‍

കൂത്തുപറമ്പ്: വിവാഹ വീട്ടിന് സമീപം എല്‍ഡിഎഫ് തിരഞ്ഞെടുപ്പ് പ്രചരണ ബോര്‍ഡ് സ്ഥാപിക്കുന്നതുമായി ബന്ധപ്പെട്ടുണ്ടായ സംഘര്‍ഷത്തിനിടെ സിപിഎം പ്രവര്‍ത്തകരെ വെട്ടിക്കൊലപ്പെടുത്താന്‍ ശ്രമിച്ച കേസില്‍ രണ്ടു ബിജെപിക്കാരെ അറസ്റ്റ് ചെയ്തു.
വണ്ണാത്തി മൂലയിലെ പുത്തന്‍ പുരയില്‍ സിജിന്‍(24), കോരപ്പത്തരയില്‍ സുകുമാരന്‍(45) എന്നിവരെയാണ് കൂത്തുപറമ്പ് സിഐ കെ പ്രേംസദനും സംഘവും അറസ്റ്റ് ചെയ്തത്. വണ്ണാത്തി മൂലയിലെ വയല്‍ക്കരയില്‍ പ്രതികള്‍ ഒളിവില്‍ താമസിക്കുന്നുണ്ടെന്ന വിവരത്തിന്റെ അടിസ്ഥാനത്തില്‍ പരിശോധന നടത്തുമ്പോള്‍ പ്രതികള്‍ വലിയ വെളിച്ചം കാട്ടില്‍ ഓടി രക്ഷപ്പെടുകയായിരുന്നു. സാഹസികമായാണ് പ്രതികളെ പിടികൂടിയത്.
ഇക്കഴിഞ്ഞ 17നാണ് കേസിനാസ്പദമായ സംഭവം. സാരമായി പരിക്കേറ്റ സിപിഎം പ്രവര്‍ത്തകന്‍ കുന്നുമ്മല്‍ സുരേഷ് ബാബു മംഗലാപുരത്തെ സ്വകാര്യാശുപത്രിയില്‍ ചികില്‍സയിലാണ്. പുരുഷോത്തമന്‍, വിജേഷ്, രമേശന്‍ എന്നിവര്‍ തലശ്ശേരി സഹകരണാശുപത്രിയിലും ചികില്‍സയിലാണ്.
Next Story

RELATED STORIES

Share it