kannur local

സിപിഎം പ്രവര്‍ത്തകന് മര്‍ദനം



കണ്ണൂര്‍: തളാപ്പ് അമ്പാടിമുക്കില്‍ സിപിഎം പ്രവര്‍ത്തകനെ മര്‍ദിച്ചെന്നു പരാതി. അമ്പാടിമുക്കിലെ ധീരജ് കുമാറിനെ(41) പരിക്കുകളോടെ ജില്ലാ ആശുപത്രിയില്‍ പ്രവേശിപ്പിച്ചു. കഴിഞ്ഞ ദിവസം രാത്രിയാണ് സംഭവം. സിപിഎം സമ്മേളനത്തിന്റെ പ്രചാരണ ബോര്‍ഡുകളും കൊടികളും സ്ഥാപിക്കുമ്പോള്‍ ചിലര്‍ അസഭ്യം പറഞ്ഞ് മര്‍ദിച്ചെന്നാണു പരാതി. കണ്ടാലറിയാവുന്ന 15 പേര്‍ക്കെതിരേ ടൗണ്‍ പോലിസ് കേസെടുത്തു. നേരത്തേ ബിജെപി പ്രവര്‍ത്തകനായിരുന്ന ധീരജ് രണ്ടുവര്‍ഷം മുമ്പാണ് സിപിഎമ്മില്‍ ചേര്‍ന്നത്.
Next Story

RELATED STORIES

Share it