Flash News

സിപിഎം പ്രവര്‍ത്തകന്‍ കുത്തേറ്റു മരിച്ച സംഭവം : ബ്രാഞ്ച് സെക്രട്ടറിയടക്കം ഒമ്പത് സിപിഎം പ്രവര്‍ത്തകര്‍ അറസ്റ്റില്‍



കൊടുങ്ങല്ലൂര്‍: ശ്രീനാരായണപുരം എകെജി സെന്ററിലുണ്ടായ സംഘര്‍ഷത്തില്‍ സിപിഎം പ്രവര്‍ത്തകന്‍ കുത്തേറ്റു മരിച്ച സംഭവത്തില്‍ ബ്രാഞ്ച് സെക്രട്ടറിയടക്കം ഒമ്പതു സിപിഎം പ്രവര്‍ത്തകര്‍ അറസ്റ്റില്‍. കഴിഞ്ഞ ബുധനാഴ്ച രാത്രി മേത്തല ശ്യംഗപുരം ഈസ്റ്റ് നരിമട ആളംപറമ്പില്‍ നൗഷാദിന്റെ മകന്‍ മുഹമ്മദ് സിയാദാണ് (26) കുത്തേറ്റു മരിച്ചത്. അഞ്ചാംപരത്തി പുറത്തിരി വീട്ടില്‍ പുരുഷോത്തമന്റെ  മകന്‍ വൈശാഖ് എന്ന ബട്ടു (24), തരൂപീടികയില്‍ അബ്ദുവിന്റെ മകന്‍ ഷനോജ് എന്ന ഷാനു (42), സിപിഎം പടിഞ്ഞാറെ വെമ്പല്ലൂര്‍ എകെജി സെന്റര്‍ ബ്രാഞ്ച് സെക്രട്ടറി ബാബു (43), ഇലഞ്ഞിക്കല്‍ അപ്പുക്കുട്ടന്റെ മകന്‍ വിനോദ് (26), തരൂപീടികയില്‍ മുഹമ്മദാലിയുടെ മകന്‍ അബ്ദുര്‍റഹീം(29), നമ്പിത്തറ കുഞ്ഞാണ്ടിയുടെ മകന്‍ വിജയന്‍ (66), അയിനിപ്പിള്ളി ജയരത്‌നത്തിന്റെ മകന്‍ അനു (24), ചിറ്റാപ്പുറത്തു വീട്ടില്‍ മോഹനന്റെ മകന്‍ അനന്തു (20), നെല്‍പ്പിനി വീട്ടില്‍ ഉണ്ണികൃഷ്ണന്റെ മകന്‍ സജിത്ത് (30), ചെന്നറ വീട്ടില്‍ കറപ്പന്റെ മകന്‍ സുധീഷ് (24) എന്നിവരാണ് അറസ്റ്റിലായത്. കോടതിയില്‍ ഹാജരാക്കിയ പ്രതികളെ റിമാന്‍ഡ് ചെയ്തു. സംഭവത്തെക്കുറിച്ച് പോലിസ് പറയുന്നതിങ്ങനെ: സിപിഎം പ്രവര്‍ത്തകരായ ശാന്തിപുരം സ്വദേശികളായ വടക്കന്‍വീട്ടില്‍ ആഷിക്കും കൂട്ടുകാരായ മുഹമ്മദ് സിയാദ്, ധനഞ്ജയന്‍, സ്മിനേഷ്, സനൂപ്, വിനീത് എന്നിവര്‍ കഴിഞ്ഞ ബുധനാഴ്ച കൊടുങ്ങല്ലൂര്‍ പൊകഌയിലേ—ക്കു പോകുംവഴി എകെജി നഗറിലിറങ്ങി. കഴിഞ്ഞ ഓണത്തിന് എകെജി നഗറില്‍ നടത്തിയ ആഘോഷത്തിനിടെ ആഷിക്കും കൂട്ടുകാരും പരിപാടി അലങ്കോലപ്പെടുത്തിയിരുന്നു. ഇതു ചോദിക്കാനായി വൈശാഖും കൂട്ടുകാരും ആഷിക്കിനെ തടഞ്ഞുനിര്‍ത്തുന്നതിനിടെ സംഘര്‍ഷമായി. ഇതിനിടെ മുഹമ്മദ് സിയാദിനെ കുത്തിക്കൊലപ്പെടുത്തുകയായിരുന്നു. മറ്റുള്ളവര്‍ ധനഞ്ജയനെ തലയ്ക്കും അടിച്ച് പരിക്കേല്‍പ്പിച്ചു. സംഭവവുമായി രണ്ട് പ്രതികളെക്കൂടി പിടിക്കാനുണ്ടെന്ന് പോലിസ് പറഞ്ഞു.
Next Story

RELATED STORIES

Share it