kasaragod local

സിപിഎം പ്രവര്‍ത്തകനെ വെടിവച്ചു കൊന്ന കേസില്‍ സാക്ഷികള്‍ കൂറുമാറി

വിദ്യാനഗര്‍: സിപിഎം പ്രവര്‍ത്തകനായിരുന്ന അഡൂര്‍ ബാലനടുക്കം എടോണിയിലെ എ രവീന്ദ്രനെ(35) കൊലപ്പെടുത്തിയ കേസിന്റെ വിചാരണക്കിടയില്‍ സാക്ഷികള്‍ കൂറുമാറി. കേസിലെ പ്രധാന സാക്ഷികളായ മൂസ, ഹസയ്‌നാര്‍ എന്നിവരാണ് കൂറുമാറിയത്. രവീന്ദ്രനെ ആരാണ് വെടിവെച്ചതെന്ന് തങ്ങള്‍ കണ്ടിട്ടില്ലെന്നാണ് ഒന്നും രണ്ടും സാക്ഷികളായി ഹസയ്‌നാറും മൂസയും മൊഴി നല്‍കിയത്.
രവീന്ദ്രനെ വെടിവച്ചുകൊന്ന കേസില്‍ കോണ്‍ഗ്രസ് പ്രവര്‍ത്തകനായ അഡൂര്‍ വെള്ളച്ചേരിയിലെ പി ശ്രീധരനെ(39) ആദൂര്‍ പോലിസ് അറസ്റ്റ് ചെയ്തിരുന്നു. 2011 ഏപ്രില്‍ 13ന് രാത്രി എട്ടോടെയാണ് സംഭവം. സിപിഎം പ്രവര്‍ത്തകര്‍ ബാലനടുക്കത്ത് നടത്തിയ ആഹ്ലാദ പ്രകടനത്തിന് ശേഷം മൂസയുടെ വീട്ടു വരാന്തയില്‍ വിശ്രമിക്കുകയായിരുന്ന രവീന്ദ്രനും ഹസയ്‌നാറിനും നേരെ വെടിയുതിര്‍ത്തുവെന്നാണ് പ്രൊസിക്യുഷന്‍ കേസ്. വെടിയേറ്റ് രവീന്ദ്രന്‍ മരണപ്പെട്ടു. മൂസയുടെ മൊഴിയുടെ അടിസ്ഥാനത്തിലാണ് പോലിസ് കൊലക്കുറ്റത്തിന് കേസെടുത്തത്.
രവീന്ദ്രനും ഹസയ്‌നാറി നു ം വെടിയേല്‍ക്കുന്നത് കണ്ടിരുന്നുവെന്നും ആരാണ് വെടിവച്ചതെന്ന് അറിയില്ലെന്നാണ് മൂസ കോടതിയില്‍ മൊഴി നല്‍കിയത്. കേസിന്റെ വിചാരണ ആരംഭിച്ചപ്പോള്‍ രണ്ടു പ്രധാന സാക്ഷികളും ഹാജരായിരുന്നി ല്ല. പ്രതിയെ ഹാജരാക്കിയത് സിവില്‍ പോലിസ് ഓഫിസര്‍മാരാണ്. ഇതോടെ കോടതി എന്ത് കൊണ്ട് പ്രതിയെ എസ്‌ഐ ഹാജരാക്കിയില്ലെന്ന് ചോദിക്കുകയായിരുന്നു. സാക്ഷികളെ ഹാജരാക്കാന്‍ പോലിസ് താല്‍പര്യപ്പെടുന്നില്ലെ ന്നും കോടതി നിരീക്ഷിച്ചു. പിന്നീട് എസ്‌ഐ വന്നതിന് ശേഷം ഉച്ചയ്ക്ക് ശേഷമാണ് കേസ് വിചാരണ ആരംഭിച്ചത്.
Next Story

RELATED STORIES

Share it