kannur local

സിപിഎം പ്രകടനത്തിനു നേരെ ആര്‍എസ്എസ് ആക്രമണം



പാനൂര്‍: സിപിഎം പൊയിലൂര്‍ ലോക്കല്‍ സമ്മേളനത്തിന്റെ സമാപനത്തോടനുബന്ധിച്ചു നടന്ന ബഹുജന പ്രകടനത്തിനു നേരെ ആര്‍എസ്എസ് അക്രമം. അക്രമത്തില്‍ നിരവധി സിപിഎം പ്രവര്‍ത്തകര്‍ക്കും പാനൂര്‍ സിഐ ഉള്‍പ്പെടെയുള്ള പോലിസുക്കാര്‍ക്കും പരിക്കേറ്റു. ലോക്കല്‍ സമ്മേളനത്തിന്റെ സമാപനത്തോടനുബന്ധിച്ചു വൈകീട്ട് തുവ്വക്കുന്നു കേന്ദ്രീകരിച്ചു നടന്ന പ്രകടനം ആര്‍എസ്എസ് കേന്ദ്രമായ പൊയിലൂര്‍ ചിറ്റുള്ള പീടികയില്‍ സരസ്വതീ വിദ്യാപീഠത്തിന് സമീപം എത്തിയപ്പോഴാണ് അക്രമമുണ്ടായത്. പരിക്കേറ്റ സിപിഎം പ്രവര്‍ത്തകരായ കരുവളളിയില്‍ ബാലന്‍ (65), പി സി സജിത്ത് പുല്ലായിത്തോട് (36), വി കെ പ്രജിത്ത് (25), ദില്‍ജിത്ത് (27), ഷിംജിത്ത് (25) എന്നിവരെ തലശ്ശേരി സഹകരണ ആശുപത്രിയിലും പാനൂര്‍ സര്‍ക്കിള്‍ ഇന്‍സ്‌പെക്ടര്‍ എം കെ സജീവിനെ പാനൂര്‍ താലൂക്കാശുപത്രിയിലും പ്രവേശിപ്പിച്ചു. പ്രകടനം കടന്നുപോകുന്ന വഴിയിലുള്ള  ശാഖാ കേന്ദ്രത്തില്‍ നേരെത്തെ തന്നെ സംഘടിച്ചു നിന്ന ആര്‍എസ്എസ് പ്രവര്‍ത്തകര്‍ പ്രകടനത്തിന്റെ മുന്‍ഭാഗം കടന്നു പോയ ശേഷം പ്രവര്‍ത്തകര്‍ക്കു നേരെ കല്ലെറിയുകയും ആയുധങ്ങളുമായി പ്രകടനത്തിലേക്ക് ഇരച്ചു കയറി   ആക്രമിക്കുകയുമായിരുന്നു. പാര്‍ട്ടി പതാകകളും റോഡിന്റെ ഇരുവശങ്ങളിലും അലങ്കരിച്ച തോരണങ്ങളും തീയിട്ടു നശിപ്പിക്കുകയും ചെയ്തു. കഴിഞ്ഞ ദിവസം ആര്‍എസ്എസുകാര്‍ രക്തസാക്ഷി കേളോത്ത് പവിത്രന്റെ സ്മൃതിമണ്ഡപം കേടുപാടു വരുത്തുകയും  വീട്ടു വരാന്തയില്‍ മനുഷ്യ വിസര്‍ജ്യം കൊണ്ടിടുകയും ചെയ്തിരുന്നു. പൊയിലൂര്‍ മേഖലയില്‍ സിപിഎംന്റെ ജനസമ്മതി വര്‍ദ്ധിച്ചുകൊണ്ടിരിക്കുന്നതില്‍ പ്രകോപിതാരായ ആര്‍എസ്എസ് നിരന്തരം പ്രകോപനമുണ്ടാക്കിയിട്ടും പ്രതികരിക്കാതെ തികച്ചും സമാധാനപരമായാണ് പാര്‍ട്ടി മുന്നോട്ടു നീങ്ങിയതെന്നും പ്രവര്‍ത്തകരെ അക്രമിക്കുന്ന നടപടിയുമായി സംഘപരിവാര്‍ മുന്നോട്ടു വന്നാല്‍ പ്രതിരോധിക്കാന്‍ പാര്‍ട്ടി നിര്‍ബന്ധിതമാവുമെന്നും നിയമപാലകരെ ഉള്‍പ്പെടെ അക്രമിക്കുന്ന ആര്‍എസ്എസ് ഗുണ്ടായിസം അവസാനിപ്പിക്കണമെന്നും സിപിഎം പൊയിലൂര്‍ ലോക്കല്‍ കമ്മിറ്റി പ്രസ്ഥാവനയിലൂടെ അറിയിച്ചു.
Next Story

RELATED STORIES

Share it