kozhikode local

സിപിഎം- പോലിസ് ഒത്തുകളിക്കെതിരേ പ്രക്ഷോഭം സംഘടിപ്പിക്കും: ആര്‍എംപിഐ

വടകര: ഒഞ്ചിയം, ഓര്‍ക്കാട്ടേരി മേഖലകളില്‍ ആര്‍എംപിഐ പ്രവര്‍ത്തകരുടെ വീടുകളും, വാഹനങ്ങളും തീവച്ചും, കടകള്‍ കൊള്ളയടിക്കുകയും ചെയ്ത പ്രതികളെ രണ്ട് മാസം കഴിഞ്ഞിട്ടും അറസ്റ്റ് ചെയ്യാത്ത പോലിസ്-സിപിഎം ഒത്തുകളിക്കെതിരെ ശക്തമായ ജനകീയ പ്രക്ഷോഭ പരിപാടികള്‍ സംഘടിപ്പിക്കുമെന്ന് ആ ര്‍എംപിഐ സംസ്ഥാന സെക്രട്ടറി എന്‍ വേണു വാര്‍ത്താസമ്മേളനത്തിലൂടെ വ്യക്തമാക്കി.
ആര്‍എംപിഐ നേതാക്കളും, പ്രവര്‍ത്തകരുമായ ഒകെ ചന്ദ്രന്‍, സിബി, കുളങ്ങര ചന്ദ്രന്‍, ഹരിദാസന്‍, പ്രമോദ്, പ്രകാശന്‍ എന്നിവരുടെ വീടുകള്‍ തീവെക്കുകയും തകര്‍ക്കുകയും ചെയ്ത കേസിലും ഓര്‍ക്കാട്ടേരി ടൗണിലെ രാധാകൃഷ്ണന്റെ കട തീവെക്കുകയും, കൊള്ളയടിക്കുകയും ചെയ്തതും കൂടാതെ കെകെ ജയന്‍, എകെ ഗോപാലന്‍, ഒകെ ചന്ദ്രന്‍, വിപിന്‍ലാല്‍, കുഞ്ഞേരി അശോകന്‍, ഗോപാലന്‍ മാസ്റ്റര്‍ തുടങ്ങിയവരെ അക്രമിക്കുകയും പാര്‍ട്ടി ഓഫിസുകള്‍ അക്രമിക്കപ്പെടുകയും ചെയ്തിരുന്നു.
ഈ കേസുകളിലെല്ലാം 5 പേരെയാണ് ഇതിനകം പോ ലിസ് അറസ്റ്റ് ചെയ്തത്. ഡിജിപി ഉള്‍പ്പടെ ഉന്നത പോലിസ് ഉദ്യോഗസ്ഥര്‍ക്ക് പരാതി നില്‍കിയിട്ടും നടപടി ഉണ്ടാകുന്നില്ല. അതേസമയം ആര്‍എംപിഐ പ്രവര്‍ത്തകര്‍ക്കെതിരെ കള്ളക്കേസെടുത്ത 26 പേരെ ജാമ്യമില്ലാ വകുപ്പെടുത്ത് ജയിലിലടക്കുകയാണ് പോലിസ് ചെയ്തത്.
മാത്രമല്ല മേഖലയില്‍ അക്രമങ്ങള്‍ നടക്കുമ്പോള്‍ പോ ലിസ് കാഴ്ചക്കാരായി നി ല്‍ക്കയാണ് പോലിസ് ചെയ്തതെന്നും പിന്നീട് പ്രതികളെ സംരക്ഷിക്കാന്‍ സിപിഎം നിര്‍ദ്ദേശത്തിനനുസരിച്ച് നീങ്ങുകയാണ് ചെയ്തതെന്നും വേണു കുറ്റപ്പെടുത്തി.
ചോറോട് ബേങ്ക് ജീവനക്കാരന്‍ കെകെ സദാശിവനെ നിരപരാധിയാണെന്ന് കണ്ട് വിട്ടയച്ച പോലിസ് സിപിഎം സമ്മര്‍ദ്ദത്തിനു വഴങ്ങി കേസില്‍ കുടുക്കുകയും ചെയ്തു. ജോലിയില്‍ നിന്ന് സസ്‌പെന്‍ഡ് ചെയ്യാന്‍ വേണ്ട സാഹചര്യം സര്‍ക്കാറിനെ ഉപയോഗിച്ച് ചെയ്യുകയാണെന്നും വേണു പറഞ്ഞു.
പ്രക്ഷോഭങ്ങളുടെ ഭാഗമായി ജില്ലാ പോലിസ് ആസ്ഥാനത്തിന് മുമ്പില്‍ അനിശ്ചിതകാല സത്യാഗ്രഹ സമരം നടത്തുന്ന കാര്യം ആലോചിക്കുമെന്നും വേണു വ്യക്തമാക്കി. ആര്‍എംപിഐ ഒഞ്ചിയം ഏരിയാ സെക്രട്ടറി കെ ചന്ദ്രന്‍, അബ്ദുല്‍ ലിനീഷ് എന്നിവരും അദ്ദേഹത്തോടൊപ്പം പങ്കെടുത്തു.
Next Story

RELATED STORIES

Share it