Flash News

സിപിഎം പഞ്ചായത്തംഗം മുസ് ലിം ലീഗില്‍ ചേര്‍ന്നു

സിപിഎം പഞ്ചായത്തംഗം മുസ് ലിം ലീഗില്‍ ചേര്‍ന്നു
X
കണ്ണൂര്‍: സിപിഎം പഞ്ചായത്തംഗം മുസ് ലിം ലീഗില്‍ ചേര്‍ന്നു. പേരാവൂര്‍ പഞ്ചായത്ത് സിപിഎം അംഗവും ആരോഗ്യകാര്യ സ്റ്റാന്‍ഡിംഗ് കമ്മിറ്റി ചെയര്‍മാനുമായ പൂക്കോത്ത് സിറാജാണ് രാജിവച്ച് മുസ് ലിം ലീഗില്‍ ചേര്‍ന്നത്. രാജിക്കത്ത് ചൊവ്വാഴ്ച രാവിലെ പഞ്ചായത്ത് സെക്രട്ടറിക്ക് നല്‍കി.


സിപിഎം പേരാവൂര്‍ ലോക്കല്‍ കമ്മിറ്റിയംഗവും ഡിവൈഎഫ്‌ഐ പേരാവൂര്‍ ബ്ലോക്ക് കമ്മിറ്റി വൈസ് പ്രസിഡന്റുമായ സിറാജ് കഴിഞ്ഞ തിരഞ്ഞെടുപ്പില്‍ ലീഗിന്റെ കുത്തക സീറ്റായിരുന്ന പേരാവൂര്‍ ടൗണ്‍ വാര്‍ഡില്‍ നിന്ന് മത്സരിച്ച് ജയിക്കുകയായിരുന്നു. സിപിഎം പഞ്ചായത്ത് അംഗത്വം രാജിവച്ച സിറാജ് ലീഗിന്റെ സ്ഥാനാര്‍ത്ഥിയായി വീണ്ടും ഈ വാര്‍ഡില്‍ മത്സരിക്കുമെന്നാണ് റിപ്പോര്‍ട്ട്.
പഞ്ചായാത്ത് ഭരണസമിതിയിലെയും ഡിവൈഎഫ്‌ഐയിലെയും ചില നേതാക്കള്‍ ചേര്‍ന്ന് ഏറെക്കാലമായി തന്നെ മാനസികമായി പീഡിപ്പിക്കുകയാണെന്ന് സിറാജ് പത്രസമ്മേളനത്തില്‍ പറഞ്ഞു. മതന്യൂനപക്ഷങ്ങളോടുള്ള സിപിഎമ്മിന്റെ വഞ്ചനാപരമായ നിലപാടില്‍ പ്രതിഷേധിച്ചാണ് പാര്‍ട്ടി വിട്ട് ലീഗില്‍ ചേര്‍ന്നതെന്നും അദ്ദേഹം കൂട്ടിച്ചേര്‍ത്തു.
കണ്ണൂരില്‍ ബുധനാഴ്ച ലീഗ് ജില്ലാ കമ്മിറ്റി സംഘടിപ്പിക്കുന്ന ചടങ്ങില്‍ കെപിഎ മജീദില്‍ നിന്ന് സിറാജ് ലീഗ് അംഗത്വം സ്വീകരിക്കും.
Next Story

RELATED STORIES

Share it