malappuram local

സിപിഎം നേതൃത്വം ആര്‍എസ്എസിന് പഠിക്കുന്നു : കാംപസ് ഫ്രണ്ട്



മലപ്പുറം: ജില്ലയിലെ വോട്ടര്‍മാരെ വര്‍ഗീയമായി ആക്ഷേപിച്ച് സിപിഎം പാര്‍ലമെന്റ് തിരെഞ്ഞടുപ്പിനെ വിലയിരുത്തുന്നത് ആര്‍എസ്എസിന്റെ ഭാഷയിലാണെന്ന് കാംപസ് ഫ്രണ്ട് മലപ്പുറം ഈസ്റ്റ് ജില്ലാ കമ്മിറ്റി. പിണറായി സര്‍ക്കാര്‍ അധികാരമേറ്റതുമുതല്‍ നടത്തിവരുന്ന ന്യൂനപക്ഷ വിരുദ്ധ സമീപനങ്ങള്‍ കാണുമ്പോള്‍ സിപിഎമ്മും ആര്‍എസ്എസും തമ്മില്‍ അതിവിദൂരമല്ല എന്ന വസ്തുതയാണ് നല്‍കുന്നതെന്നും ജില്ലാ കമ്മിറ്റി കുറ്റപ്പെടുത്തി. കഴിഞ്ഞ നിയമസഭാ തിരഞ്ഞെടുപ്പില്‍ നേമത്ത് ബിജെപി വിജയിച്ചപ്പോള്‍ അതിനെ വര്‍ഗീയതയുടെ വിജയമായി തോന്നാത്ത സിപിഎമ്മിന് മലപ്പുറത്ത് തിരഞ്ഞെടുപ്പ് വിലയിരുത്തുമ്പോള്‍ വര്‍ഗീയതയുടെ വിജയമായി തോന്നുന്നത് സിപിഎമ്മിനേറ്റ ആര്‍എസ്എസ് ബാധയുടെ തെളിവാണ്. മത സൗഹാര്‍ദ്ദത്തിനും മതനിരപേക്ഷതയുടെയും ഉത്തമ മാതൃകയായ മലപ്പുറം ജില്ലയെ കാലങ്ങളായി വര്‍ഗീയ പ്രദേശമാക്കി ചിത്രീകരിക്കാനുള്ള ആര്‍എസ്എസ് ശ്രമത്തെ അനുകൂലിക്കുന്ന പ്രസ്ഥാവനയാണ് കടകംപള്ളി സുരേന്ദ്രന്റെ പരാമര്‍ശത്തിലൂടെ മനസ്സിലാകുന്നത്. ഒരു ഭാഗത്ത് ഫാഷിസ്റ്റ് വിരുദ്ധത പറയുകയും മറുഭാഗത്ത് തിരഞ്ഞെടുപ്പ് പരാജയം നേരിടുമ്പോള്‍ ന്യൂനപക്ഷ വര്‍ഗീയത കണ്ടെത്തുകയും ചെയ്യുന്ന സിപിഎം കപട ഫാഷിസ്റ്റ് വിരുദ്ധതയാണ് നടത്തി കൊണ്ടിരിക്കുന്നതെന്നും കമ്മിറ്റി ആവശ്യപ്പെട്ടു. ജില്ലാ പ്രസിഡന്റ് ഷഫീഖ് കല്ലായി, ഫായിസ് കണിച്ചേരി, ബുനൈസ് കുന്നത്ത്, ഫര്‍ഹാന സുഹൈല്‍, ഇസ്തിഫാ റോഷന്‍, ജസീല മുംതാസ്, നിഷിദ, മുഹ്‌സിന്‍ കമാല്‍ സംസാരിച്ചു.
Next Story

RELATED STORIES

Share it