Kollam Local

സിപിഎം നേതാവ് ഉള്‍പ്പടെ എട്ടുപേര്‍ക്കെതിരേ കേസ്

ചവറ: പോലിസ് സ്‌റ്റേഷനില്‍ അതിക്രമിച്ചു കയറി എസ്‌ഐ ഉള്‍പ്പടെയുള്ള പോലിസ് ഉദ്യോഗസ്ഥരെ അസഭ്യം പറഞ്ഞതിനും ജോലി തടസപ്പെടുത്തിയതിനും സിപിഎം നേതാവുള്‍പ്പടെ എട്ട് പേര്‍ക്കെതിരേ കേസെടുത്തു. സിപിഎം ഏരിയാ കമ്മിറ്റിയംഗവും ഡിവൈഎഫ്‌ഐ ഏരിയാ സെക്രട്ടറിയുമായ എസ് അനിലിന്റെ നേതൃത്വത്തില്‍  ഡിവൈഎഫ്‌ഐ പ്രവര്‍ത്തകര്‍ ചൊവ്വാഴ്ച ഉച്ചയ്ക്കാണ് സ്‌റ്റേഷനില്‍ അതിക്രമിച്ച് കയറിയത്. നീണ്ടകരയിലുള്ള യുവാവിന്റെ കേസുമായി ബന്ധപ്പെട്ടാണ് നേതാക്കളും പ്രവര്‍ത്തകരും എത്തിയത്. കേസില്‍പ്പെട്ട യുവാവുമായി എസ്‌ഐ ജയകുമാര്‍  സംസാരിക്കുന്നതിനിടയില്‍ എസ് അനില്‍ അനുവാദമില്ലാതെ കടന്നു വരികയായിരുന്നു. ഇയാളോട് പുറത്ത് നില്‍ക്കാന്‍ എസ്‌ഐ ആവശ്യപ്പെടുകയും ചെയ്തു. എന്നാല്‍ അനിലിന്റെ നിര്‍ദ്ദേശ പ്രകാരം പ്രവര്‍ത്തകര്‍ സ്‌റ്റേഷനിലേക്ക് തള്ളിക്കയറുകയായിരുന്നെന്ന്  പോലിസ് പറഞ്ഞു. എസ്‌ഐയെ പേരെടുത്ത് അസഭ്യം പറഞ്ഞതിനൊപ്പം കൈയേറ്റം ചെയ്യാന്‍ ശ്രമിച്ചതായും പോലിസുദ്യോഗസ്ഥര്‍ പറഞ്ഞു. ജോലി തടസപ്പെടുത്തുക, അനധികൃതമായി പോലിസ് സ്‌റ്റേഷനില്‍ കയറി ബഹളം വെക്കുക എന്നീ വകുപ്പുകള്‍ ചുമത്തിയാണ് കേസെടുത്തിരിക്കുന്നത്.
Next Story

RELATED STORIES

Share it