സിപിഎം നവകേരള മാര്‍ച്ചിന്റെ സമാപന സമ്മേളനം ഇന്ന്

തിരുവനന്തപുരം: സിപിഎം പൊളിറ്റ് ബ്യൂറോ അംഗം പിണറായി വിജയന്‍ നയിച്ച നവകേരള മാര്‍ച്ചിന്റെ സമാപനസമ്മേളനം ഇന്ന് തിരുവനന്തപുരത്ത് നടക്കും. വൈകീട്ട് ശംഖുമുഖത്ത് നടക്കുന്ന സമാപനസമ്മേളനം സിപിഎം ജനറല്‍ സെക്രട്ടറി സീതാറാം യെച്ചൂരി ഉദ്ഘാടനം ചെയ്യും. ഒഎന്‍വി കുറുപ്പിന്റെ അപ്രതീക്ഷിതമായ നിര്യാണത്തെത്തുടര്‍ന്ന് ഞായറാഴ്ച നടക്കാനിരുന്ന സമ്മേളനമാണ് ഇന്നത്തേക്ക് മാറ്റിയത്. യാത്രയുടെ ജില്ലാതല സംഘാടകസമിതി അംഗമായിരുന്ന ഒഎന്‍വി കുറുപ്പിന് ആദരാഞ്ജലി അര്‍പ്പിച്ചായിരിക്കും സമ്മേളനം ആരംഭിക്കുക.
പ്രതിപക്ഷ നേതാവ് വിഎസ് അച്യുതാനന്ദന്‍, ജാഥാ ക്യാപ്റ്റന്‍ പിണറായി വിജയന്‍, സംസ്ഥാന സെക്രട്ടറി കോടിയേരി ബാലകൃഷ്ണന്‍, പോളിറ്റ് ബ്യൂറോ അംഗങ്ങളായ എസ് രാമചന്ദ്രന്‍പിള്ള, എംഎ ബേബി എന്നിവര്‍ പൊതുസമ്മേളനത്തില്‍ സംസാരിക്കും. പൊതുസമ്മേളനത്തിന് എത്തിച്ചേരുന്ന ജാഥാ ക്യാപ്റ്റനും മറ്റു നേതാക്കള്‍ക്കും യുവാക്കളും യുവതികളുമായി അണിനിരക്കുന്ന റെഡ് വോളന്റിയര്‍മാര്‍ ഗാര്‍ഡ് ഓഫ് ഓണര്‍ നല്‍കും.
നിയസഭാ തിരഞ്ഞെടുപ്പ് പ്രവര്‍ത്തനങ്ങളുടെ തുടക്കമാക്കി മാറ്റാനാണ് പാര്‍ട്ടി നേതൃത്വം ലക്ഷ്യമിടുന്നത്. ജാഥയുടെ സമാപസമ്മേളനം പാര്‍ട്ടിയുടെ ശക്തിപ്രകടനമായി മാറ്റാനുള്ള തയ്യാറെടുപ്പുകളാണ് നടത്തിയിരിക്കുന്നത്. സമാപനസമ്മേളനത്തിനുശേഷം പ്രദേശത്തെ മാലിന്യം പ്രവര്‍ത്തകര്‍ തന്നെ മാറ്റും. ശുചീകരണത്തിനായി മാത്രം ആയിരം പ്രവര്‍ത്തകരെ നിയോഗിച്ചിട്ടുണ്ടെന്ന് ജില്ലാ സെക്രട്ടറി കടകംപള്ളി സുരേന്ദ്രന്‍ അറിയിച്ചു. കോട്ടയത്ത് എസ്ഡിപിഐ പ്രതിഷേധ ധര്‍ണ ഇന്ന്
കോട്ടയം: റബര്‍ മേഖലയിലെ പ്രതിസന്ധി പരിഹരിക്കണമെന്നാവശ്യപ്പെട്ട് എസ്ഡിപിഐ കോട്ടയത്ത് പ്രതിഷേധ ധര്‍ണ നടത്തും. ഇന്നു രാവിലെ 10ന് കോട്ടയം പഴയ പോലിസ് സ്‌റ്റേഷന്‍ മൈതാനിയില്‍ എസ്ഡിപിഐ സംസ്ഥാന പ്രസിഡന്റ് അഡ്വ. കെ എം അഷ്‌റഫ് ധര്‍ണ ഉദ്ഘാടനം ചെയ്യും. റബര്‍ വിലത്തകര്‍ച്ച പരിഹരിക്കാന്‍ കേന്ദ്ര സര്‍ക്കാര്‍ ഇടപെടുക, റബര്‍ ഇറക്കുമതിയില്‍ നിയന്ത്രണം ഏര്‍പ്പെടുത്തുക, റബര്‍ കര്‍ഷക രക്ഷാ പാക്കേജ് പ്രഖ്യാപിക്കുക, റബര്‍ ബോര്‍ഡ് പ്രവര്‍ത്തനം കാര്യക്ഷമമാക്കുക, ടയര്‍ നിര്‍മാതാക്കളുമായുള്ള സര്‍ക്കാര്‍ ഒത്തുകളി അവസാനിപ്പിക്കുക എന്നീ ആവശ്യങ്ങളുന്നയിച്ചാണ് ധര്‍ണ.
എസ്ഡിപിഐ സംസ്ഥാന വൈസ് പ്രസിഡന്റ് തുളസീധരന്‍ പള്ളിക്കല്‍, സെക്രട്ടറി റോയ് അറയ്ക്കല്‍, കോട്ടയം ജില്ലാ പ്രസിഡന്റ് പി എ അഫ്‌സല്‍, ജനറല്‍ സെക്രട്ടറി ഷെമീര്‍ അലിയാര്‍ സംസാരിക്കും.
Next Story

RELATED STORIES

Share it