kozhikode local

സിപിഎം നയരേഖ ഭേദഗതി ഫാഷിസ്്്റ്റ് വിരുദ്ധ നീക്കങ്ങള്‍ക്ക് ശക്തിപകരും: ആര്‍ ബാലകൃഷ്ണപ്പിള്ള

കോഴിക്കോട്: അടുത്ത തിരഞ്ഞെടുപ്പില്‍ പ്രാദേശിക കക്ഷി നേതാവ് പ്രധാനമന്ത്രിയായി വരാനാണ് സാധ്യതയെന്ന് കേരള കോണ്‍ഗ്രസ് ബി ചെയര്‍മാന്‍ ആര്‍ ബാലകൃഷ്ണപിള്ള .സിപിഎമ്മിന്റെ ഹൈദരബാദ് പാര്‍ട്ടി കോണ്‍ഗ്രസിലെടുത്ത തീരുമാനം ഇന്ത്യയിലെ ജനങ്ങളാകെ ആഗ്രഹിക്കുന്നതാണെന്നും ഇതില്‍ താന്‍ ഏറെ സന്തുഷ്ടനാണെന്നും പിള്ള പറഞ്ഞു. ഇവിടെ പാര്‍ട്ടി ജില്ലാ നേതൃയോഗം ഉദ്ഘാടനം ചെയ്യുകയായിരുന്നു അദ്ദേഹം.
മോദിയുടെ ഹിറ്റ്‌ലര്‍ ഭരണം അവസാനിപ്പിക്കാന്‍ എല്ലാവരും ഒന്നിച്ചണിനിരക്കണം. ബിജെപിക്കെതിരെ ഒറ്റ ശബ്ദമേ ഉണ്ടാകാവൂ.
അതിനുള്ള സാഹചര്യമാണ് സിപിഎം തീരുമാനത്തിലൂടെ ഉണ്ടായിരിക്കുന്നത്.ആര് നേതാവ് എന്നതല്ല പ്രശ്‌നം.എന്നാല്‍ കോണ്‍ഗ്രസിന് സാധ്യത കാണുന്നില്ല. മമതാ ബാനര്‍ജിയോ നിതീഷ് കുമാറോ തുടങ്ങിയ നേതാക്കളാകും പ്രധാനമന്ത്രിയായി വരിക.
എട്ട് വയസുകാരിയെ ബലാല്‍സംഘം ചെയ്തു കൊന്ന കേസിനെ ശരിയെന്നു പറയുന്നവരും പ്രതിസ്ഥാനത്തുള്ളവരും ഭരണ കക്ഷിയിലുള്ളവരാണ്. ഐക്യരാഷ്ട്ര സഭ പോലും ഈ കൊലയെ അപലപിച്ചു.ഒരു പ്രധാനമന്ത്രിക്കു പോലും കിട്ടാത്ത പ്രതിഷേധമാണ് മോദിക്ക് വിദേശങ്ങളില്‍ കിട്ടുന്നത്. മാലി ദ്വീപു പോലും ഇന്ത്യക്കെതിരായിരിക്കയാണ്. വിദേശ സുഹൃത്തുക്കളെ മുഴുവന്‍ ഇല്ലാതാക്കിയ ഭരണമാണ് മോദിയുടേത്.
തൊഴില്‍ സുരക്ഷിതത്വവും സബ്‌സിഡികളും ഇല്ലാതാക്കിയ മോദി മോട്ടോര്‍ വാഹന നികുതിയും കേന്ദ്രത്തിന്റെ വരുതിയില്‍ കൊണ്ടുവരാന്‍ പോകുകയാണ്. കേരളം പോലെയുള്ള സംസ്ഥാന സര്‍ക്കാറുകള്‍ക്ക് മുന്നോട്ട് പോകാനാവാത്ത സ്ഥിതിയാണിതുണ്ടാക്കുകയെന്നും അദ്ദേഹം പറഞ്ഞു. ജില്ലാ പ്രസിഡന്റ് പി.വി.നവീന്ദ്രന്‍ അധ്യക്ഷത വഹിച്ചു.
സംസ്ഥാന ജന.സെക്രട്ടരിമാരായ സി വേണുഗോപാലന്‍ നായര്‍,നജീം പാലക്കണ്ടി,സംസ്ഥാന കമ്മിറ്റി അംഗം ലതീഫ് കുറുങ്ങോട്ട്,കെടിയുസി ജില്ലാ പ്രസിഡന്റ് കെ പി ഗോപാലകൃഷ്ണന്‍,വനിതാ കോണ്‍ഗ്രസ് പ്രസിഡന്റ് ഡോ.പി ടി സാബിറ, ജോളി കോടഞ്ചേരി,കെ ഷാജില്‍ ,ജില്ലാ ജന.സെക്രട്ടറി ഫിറോസ് പുളിക്കല്‍ ,സത്യേന്ദ്രന്‍ എടക്കൊടി സംസാരിച്ചു.
Next Story

RELATED STORIES

Share it