Flash News

സിപിഎം, തൃണമൂല്‍ കോണ്‍ഗ്രസ് നേതാക്കള്‍ ബിജെപിയില്‍ ചേര്‍ന്നു

സിപിഎം, തൃണമൂല്‍ കോണ്‍ഗ്രസ് നേതാക്കള്‍ ബിജെപിയില്‍ ചേര്‍ന്നു
X


മിഡ്‌നാപൂര്‍ : പശ്ചിമബംഗാളിലെ മിഡ്‌നാപൂരില്‍ സിപിഎം നേതാവും തൃണമൂല്‍ കോണ്‍ഗ്രസ് നേതാവും ബിജെപിയിലേക്ക്. തൃണമൂല്‍ കോണ്‍ഗ്രസ് മുന്‍ നേതാവ് കൗശല്യ സാഹൂവും സിപിഎം നേതാവായിരുന്ന ദിപക് സിങുമാണ് ബിജെപിയില്‍ ചേര്‍ന്നത്.
ഇരുനേതാക്കളും അനുയായികള്‍ക്കൊപ്പമാണ് കഴിഞ്ഞ ദിവസം ബിജെപിയില്‍ ചേര്‍ന്നത്. കഴിഞ്ഞ വര്‍ഷം നവംബറില്‍ ടിഎംസി നേതാവ് മുകുള്‍ റോയ് ബിജെപിയില്‍ ചേര്‍ന്നിരുന്നു. പ്രധാനമന്ത്രി നരേന്ദ്ര മോദിയുടെ നേതൃത്വത്തിന് കീഴില്‍ പ്രവര്‍ത്തിക്കുന്നതില്‍ അഭിമാനമുണ്ടെന്നായിരുന്നു അദ്ദേഹത്തിന്റെ പ്രതികരണം.
Next Story

RELATED STORIES

Share it